റോം രൂപതയില്‍ നാല് സഹായ മെത്രാന്മാരെ നിയമിച്ച് ലെയോ പാപ്പ

 
rome


വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയിലേക്ക് നാല് പുതിയ സഹായ മെത്രാന്മാരെ നിയമിച്ചു. റോമില്‍ ഇടവക വൈദികരായി സേവനം ചെയ്തവരാണ് നിയുക്ത മെത്രാന്മാരെല്ലാം.

 ഫാ. സ്റ്റെഫാനോ സ്പരപാനി, ഫാ. അലസ്സാന്‍ഡ്രോ സെനോബി, ഫാ. ആന്‍ഡ്രിയ കാര്‍ലെവാലെ, ഫാ. മാര്‍ക്കോ വാലന്റി എന്നിവരാണ് നിയുക്ത സഹായ മെത്രാന്മാര്‍. 1956 ജൂലൈ 24 ന് റോമിലാണ് ഫാ. സ്റ്റെഫാനോ സ്പരപാനി ജനിച്ചത്. 


റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം പിന്നീട് ധാര്‍മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1991 ഒക്ടോബര്‍ 4ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. കോര്‍വിയേലില്‍ സഹ വികാരി, 1995 മുതല്‍ വികാരി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

1969 നവംബര്‍ 10ന് അലസ്സാന്‍ഡ്രോ സെനോബി റോമില്‍ ജനിച്ചു. പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയില്‍ പഠിച്ച അദ്ദേഹം 1996 ഏപ്രില്‍ 28ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. 

സാന്‍ പോളികാര്‍പോയിലെ സഹവികാരി (19962008), വികാരി (20082017) എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2017 മുതല്‍, സാന്താ ലൂസിയയിലെ ഇടവക വികാരിയായും 2025 മുതല്‍ നഗരത്തിന്റെ വെസ്റ്റ് സെക്ടറിലെ എപ്പിസ്‌കോപ്പല്‍ വികാരിയായി സേവനം ചെയ്തു വരികയായിരിന്നു.

1971 ഏപ്രില്‍ 8 ന് റോമിലാണ് ഫാ. ആന്‍ഡ്രിയ കാര്‍ലെവാലെ ജനിച്ചത്. പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1998 മെയ് 3ന് തിരുപ്പട്ടം സ്വീകരിച്ച. സാന്താ ഗല്ല അല്ല ഗാര്‍ബറ്റെല്ലയിലെയും (19982003) സാന്റ്'ഐറീനിയോ എ സെന്റോസെല്ലെയിലെയും (20032009) സഹ വികാരിയായി സേവനം ചെയ്തു. 

2025 മുതല്‍, അപ്പിയോ-ലാറ്റിനോ പ്രദേശത്തെ സാന്‍ ജിയോവന്നി ബാറ്റിസ്റ്റ ഡി റോസിയുടെ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.

1961 ഫെബ്രുവരി 28ന് റോമിന് വടക്കുള്ള സബീനയിലെ കാന്റലൂപ്പോയിലാണ് ഫാ. മാര്‍ക്കോ വാലന്റി ജനിച്ചത്. റോമില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിക്കുന്നതിന് മുന്‍പ് അദ്ദേഹം പൊന്തിഫിക്കല്‍ റോമന്‍ മൈനറിലും മേജര്‍ സെമിനാരികളിലും പഠിച്ചു. 

തുടര്‍ന്ന് റോമിലെ പൊതു ഗവേഷണ സര്‍വകലാശാലയായ ലാ സപിയന്‍സയിലെ ഫാക്കല്‍റ്റി ഓഫ് ലെറ്റേഴ്സില്‍ നിന്ന് കലാ ചരിത്രത്തില്‍ ബിരുദം നേടി.

 1986 ഏപ്രില്‍ 26ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. 2024 മുതല്‍, റോമിലെ കര്‍ത്താവിന്റെ രൂപാന്തരീകരണത്തിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ സേവനം ചെയ്തു വരികയാണ്.

Tags

Share this story

From Around the Web