മോസ്കോ ആർച്ച്ബിഷപ്പ് പൗലോ പെസിയുടെ രാജി സ്വീകരിച്ച് ലെയോ പാപ്പ

Don bosco

റഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രധാന ആസ്ഥാനമായ മോസ്കോ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള മോൺസിഞ്ഞോർ പൗലോ പെസിയുടെ രാജി ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു. സാധാരണ വിരമിക്കൽ പ്രായമായ 75 വയസ്സാകുന്നതിന് പത്ത് വർഷം മുമ്പ്, അതായത് 65-ാം വയസ്സിലാണ് ഇറ്റാലിയൻ വംശജനായ പൗലോ പെസി സ്ഥാനമൊഴിയുന്നത്. അതേസമയം, നിലവിലെ സഹായബിഷപ്പായ മോൺസിഞ്ഞോർ നിക്കോളായ് ഡുബ്രിനിനെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാർപാപ്പ നിയമിച്ചു.

അസുഖമോ, മറ്റ് നിർബന്ധിത കാരണങ്ങളോ മൂലം ചുമതലകൾ നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബിഷപ്പുമാർ സമർപ്പിക്കുന്ന രാജി സംബന്ധിച്ച കാനൻ നിയമം (Canon 401 § 2) അനുസരിച്ചാണ് ഈ നടപടിയെന്ന് അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, രാജിക്ക് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ല. 2007 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിയമിച്ചതിനു ശേഷം കഴിഞ്ഞ 18 വർഷക്കാലമായി മോസ്കോ അതിരൂപതയെ നയിക്കുന്നത് പൗലോ പെസിയാണ്. ന്യൂനപക്ഷമാണെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ റഷ്യയിലെ കത്തോലിക്കാ സമൂഹം ഏറെ സജീവമായിരുന്നു.

ഉക്രൈൻ യുദ്ധം ആരംഭിച്ച വേളയിൽ, “യുദ്ധത്തിന്റെ ഭ്രാന്തിനെ ദൈവത്തിന്റെ സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും മാത്രമേ അതിജീവിക്കാൻ കഴിയൂ” എന്ന് അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൗലോ പെസിയുടെ ദീർഘമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുന്നതായും ഈ പരിവർത്തന കാലഘട്ടത്തിൽ സഭയുടെ ഐക്യത്തിനായി വിശ്വാസികൾ പ്രാർഥിക്കണമെന്നും അതിരൂപത അധികൃതർ അഭ്യർഥിച്ചു.

പുതിയ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മോൺസിഞ്ഞോർ നിക്കോളായ് ഡുബ്രിനിൻ റഷ്യൻ വംശജനായ കൺവെൻച്വൽ ഫ്രാൻസിസ്കൻ വൈദികനാണ്. 1973 ൽ റഷ്യയിലെ റോസ്തോവ് മേഖലയിൽ ജനിച്ച അദ്ദേഹം 2000 ലാണ് പുരോഹിതനായി അഭിഷിക്തനായത്. ഫ്രാൻസിസ്കൻ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറായും സന്യാസ സഭകളുടെ മേജർ സുപ്പീരിയർമാരുടെ കോൺഫറൻസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ മോസ്കോ അതിരൂപതയുടെ സഹായ ബിഷപ്പായി പ്രവർത്തിച്ചുവരികയായിരുന്നു 53 കാരനായ മോൺസിഞ്ഞോർ നിക്കോളായ് ഡുബ്രിനിൻ.

റഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രധാന ആസ്ഥാനമായ മോസ്കോ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള മോൺസിഞ്ഞോർ പൗലോ പെസിയുടെ രാജി ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു. സാധാരണ വിരമിക്കൽ പ്രായമായ 75 വയസ്സാകുന്നതിന് പത്ത് വർഷം മുമ്പ്, അതായത് 65-ാം വയസ്സിലാണ് ഇറ്റാലിയൻ വംശജനായ പൗലോ പെസി സ്ഥാനമൊഴിയുന്നത്. അതേസമയം, നിലവിലെ സഹായബിഷപ്പായ മോൺസിഞ്ഞോർ നിക്കോളായ് ഡുബ്രിനിനെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാർപാപ്പ നിയമിച്ചു.

അസുഖമോ, മറ്റ് നിർബന്ധിത കാരണങ്ങളോ മൂലം ചുമതലകൾ നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബിഷപ്പുമാർ സമർപ്പിക്കുന്ന രാജി സംബന്ധിച്ച കാനൻ നിയമം (Canon 401 § 2) അനുസരിച്ചാണ് ഈ നടപടിയെന്ന് അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, രാജിക്ക് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ല. 2007 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിയമിച്ചതിനു ശേഷം കഴിഞ്ഞ 18 വർഷക്കാലമായി മോസ്കോ അതിരൂപതയെ നയിക്കുന്നത് പൗലോ പെസിയാണ്. ന്യൂനപക്ഷമാണെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ റഷ്യയിലെ കത്തോലിക്കാ സമൂഹം ഏറെ സജീവമായിരുന്നു.

ഉക്രൈൻ യുദ്ധം ആരംഭിച്ച വേളയിൽ, “യുദ്ധത്തിന്റെ ഭ്രാന്തിനെ ദൈവത്തിന്റെ സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും മാത്രമേ അതിജീവിക്കാൻ കഴിയൂ” എന്ന് അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൗലോ പെസിയുടെ ദീർഘമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുന്നതായും ഈ പരിവർത്തന കാലഘട്ടത്തിൽ സഭയുടെ ഐക്യത്തിനായി വിശ്വാസികൾ പ്രാർഥിക്കണമെന്നും അതിരൂപത അധികൃതർ അഭ്യർഥിച്ചു.

പുതിയ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മോൺസിഞ്ഞോർ നിക്കോളായ് ഡുബ്രിനിൻ റഷ്യൻ വംശജനായ കൺവെൻച്വൽ ഫ്രാൻസിസ്കൻ വൈദികനാണ്.

1973 ൽ റഷ്യയിലെ റോസ്തോവ് മേഖലയിൽ ജനിച്ച അദ്ദേഹം 2000 ലാണ് പുരോഹിതനായി അഭിഷിക്തനായത്. ഫ്രാൻസിസ്കൻ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടറായും സന്യാസ സഭകളുടെ മേജർ സുപ്പീരിയർമാരുടെ കോൺഫറൻസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020 മുതൽ മോസ്കോ അതിരൂപതയുടെ സഹായ ബിഷപ്പായി പ്രവർത്തിച്ചുവരികയായിരുന്നു 53 കാരനായ മോൺസിഞ്ഞോർ നിക്കോളായ് ഡുബ്രിനിൻ.

Tags

Share this story

From Around the Web