കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാലവസതിയില്‍ നിന്ന് ലിയോ 14 ാമന്‍ പാപ്പ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി

വത്തിക്കാന്‍ സിറ്റി: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാലവസതിയില്‍ 16 ദിവസം ചെലവഴിച്ചശേഷം ലിയോ 14 ാമന്‍ പാപ്പ മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി.
കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ താമസം വേറിട്ട അനുഭവമായിരുന്നുവെന്നും എന്നാല്‍ ഈ ദിനങ്ങളിലും താന്‍ ജോലികള്‍ തുടര്‍ന്നിരുന്നുവെന്നും വത്തിക്കാനിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു.
ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ് കാണിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.
പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവില്‍ വ്യക്തികളെ ഉപകരണങ്ങളായി കാണുന്ന അവസ്ഥയാണുള്ളത്. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
രാഷ്ട്രത്തലവന്മാരുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും സഭയുടെ ശബ്ദം ഇപ്പോഴും വിലമതിക്കപ്പെടുന്നതില്‍ താന്‍ ദൈവത്തിനു നന്ദി പറയുന്നുതായും പാപ്പ കൂട്ടിച്ചേര്‍ത്തു.