സമര്‍പ്പിതരും, അത്മായരും വിശുദ്ധ കുര്‍ബാനയുടെ ഒരു ആത്മീയത വളര്‍ത്തിയെടുക്കണം: പാപ്പാ

 
papa 1

കാനറി ദ്വീപിലേക്ക് താന്‍ എത്തിയിരിക്കുന്നത്, വിശ്വാസത്തില്‍ ഏവരുടെയും പിതാവും, സഹോദരനും എന്ന നിലയിലാണ് എന്നത് എടുത്തു പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

നിങ്ങള്‍ക്കൊപ്പം താന്‍ ഒരു ക്രൈസ്തവനും, നിങ്ങള്‍ക്ക്  വേണ്ടി താന്‍ ഒരു മെത്രാനും ആണെന്ന, ആദ്യ ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദ വേളയില്‍ പറഞ്ഞ വാചകവും പാപ്പാ ആവര്‍ത്തിച്ചു.

ക്രിസ്തുവിന്റെ മൗതീക ശരീരം കെട്ടിപ്പടുക്കുന്നതിനായി, ഓരോരുത്തരും വ്യത്യസ്തമായ ദാനങ്ങളും രഹസ്യങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ദൈവത്തിന്റെ ഈ വിളി ഇന്ന് ഹൃദയത്തില്‍ നവമായി മുഴങ്ങി കേള്‍ക്കണമെന്നും ഉദ്ബോധിപ്പിച്ചു. അപ്രകാരമാണ്, മൂലക്കല്ലായ ക്രിസ്തുവില്‍ അടിസ്ഥാനം ഇടപ്പെട്ട, സഭയെ കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു.

കടലിന്റെ ഗംഭീരമായ സാന്നിധ്യം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചവരാണ് കാനറി ദ്വീപ് നിവാസികള്‍ എന്ന് പറഞ്ഞ പാപ്പാ, എന്നാല്‍ ഈ കടല്‍ പല അവസരങ്ങളിലും, ദൂരത്തിന്റെയും വേര്‍പിരിയലിന്റെയും പര്യായവും, വെല്ലുവിളികളിലൂടെ സഞ്ചേരിക്കേണ്ടതിന്റെ ആവശ്യകത നമുക് കാണിച്ചു തരികയും ചെയ്യുന്നുവെന്നും എടുത്തു പറഞ്ഞു.  അതിനാല്‍, ക്രിസ്തുവിന്റെ കുരിശിലൂടെയല്ലാതെ  ആര്‍ക്കും ഈ നൂറ്റാണ്ടിലെ കടല്‍ മുറിച്ചുകടക്കാന്‍ കഴിയില്ല എന്നു വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു.

ദൈവത്തോട് പ്രത്യേകം ബന്ധം പുലര്‍ത്തിയിരുന്ന വിശുദ്ധര്‍ക്ക് പോലും, അസ്തിത്വത്തിന്റെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്നും, എങ്കിലും അവര്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും, അവന്റെ കുരിശിനെ ആശ്ലേഷിക്കുകയും ചെയ്തതിനാലാണ്, അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും തിരമാലകളെ ശാന്തമാക്കുവാന്‍ അവര്‍ക്ക് സാധിച്ചതെന്നു എടുത്തു പറഞ്ഞു.

ചരിത്രത്തിന്റെ ഈ പുതിയ കാലഘട്ടത്തില്‍ സുവിശേഷത്തിന്റെ വിശ്വസ്ത സാക്ഷികളായിരിക്കുവാനും, പ്രക്ഷുബ്ധതയില്‍ നിന്നും വൈരുദ്ധ്യങ്ങളില്‍ നിന്നും അകന്നുപോകാതെ, വാഗ്ദാനം ചെയ്ത ലക്ഷ്യത്തിലെത്തുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

അതിനാല്‍ ക്രിസ്തുവിന്റെ കുരിശിനെ ആലിംഗനം ചെയ്യുക എന്നതാണ് ആദ്യത്തെ 'മാര്‍ഗ്ഗനിര്‍ദ്ദേശം' എന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജീവിത ദുരന്തങ്ങളാല്‍ ക്രൂശിക്കപ്പെട്ട അനേകം സഹോദരീസഹോദരന്മാരോടൊപ്പം, ക്രിസ്തുവിന്റെ കുരിശു ചുമക്കുവാന്‍  സഹായിച്ച കൗറീന്‍കാരനെ പോലെയാണ് കാനറി നിവാസികളുടെ അനുദിന സേവനമെന്നും പാപ്പാ എടുത്തു പറഞ്ഞു.

 അതിനു താന്‍  നന്ദി പറയുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇതിനു വിശുദ്ധ കുര്‍ബാനയുടെ ആത്മീയത  വളര്‍ത്തിയെടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

നമ്മുടെ യാത്രയുടെ ലക്ഷ്യം ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണെന്നും, അവനു ചുറ്റും ചേര്‍ന്ന് ഒരു ശരീരമായി രൂപപ്പെടുത്തുവാനുള്ള വിളിയാണ് ഏവരും സ്വീകരിച്ചിരിക്കുന്നെതെന്നും പാപ്പാ എടുത്തുപറഞ്ഞു.

വിശുദ്ധ കുര്‍ബാനയുടെ  ആത്മീയത വളര്‍ത്തിയെടുക്കുക എന്നതിനര്‍ത്ഥം 'സ്‌നേഹത്തില്‍ സഭാ ഐക്യത്തിന്റെ ആത്മീയത' ആഴത്തിലാക്കുക എന്നതാണെന്നും, പാപ്പാ പറഞ്ഞു.

ഈ കൂട്ടായ്മയുടെ ആത്മീയത പ്രകടമാക്കാനുള്ള ഒരു മൂര്‍ത്തമായ മാര്‍ഗം ക്രിസ്തീയ ഐക്യദാര്‍ഢ്യമാണെന്നും, ഇത് സഹോദരങ്ങളോട് ചേര്‍ന്നുള്ള ഒരു ഐക്യം ആണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്റെ കുരിശിലെ ത്യാഗത്തോട് സഹകരിച്ച് ജീവന്‍ സമര്‍പ്പിച്ച നിരവധിയാളുകളുടെ പാത പിന്തുടര്‍ന്നുകൊണ്ട്, ഈ പുതിയ കാലഘട്ടത്തില്‍ ധൈര്യത്തോടെ സഞ്ചരിക്കുവാന്‍ പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു.

വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ഐക്യത്തോടെ ജീവിക്കാനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web