'അഭയാര്‍ഥികളായ കുട്ടികളെ സംരക്ഷിക്കണം''അന്താരാഷ്ട്ര കത്തോലിക്കാ മൈഗ്രേഷന്‍ കമ്മീഷനോട്  പാപ്പ

 
pap1233

യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ആവാസസ്ഥലങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ശക്തമായി ഇടപെടാന്‍ അന്താരാഷ്ട്ര കത്തോലിക്കാ മൈഗ്രേഷന്‍ കമ്മീഷനോട്  ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. റോമില്‍ സംഘടിപ്പിച്ച ഐസിഎംസി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നല്‍കിയ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പ ഈ ആഹ്വാനം.

യുദ്ധം, അക്രമം, അസമത്വം, പ്രകൃതിദുരന്തങ്ങള്‍ എന്നിവ കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍, കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും പ്രത്യേകിച്ച് കുട്ടികളെ സ്വീകരിക്കാനും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള സഭാ സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.

കുട്ടികള്‍ നാടുവിടാന്‍ ഇടയാക്കുന്ന മൂലകാരണങ്ങള്‍ ഇല്ലാതാക്കാന്‍ അവരുടെ മാതൃരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. യാത്രയിലുടനീളവും പുതിയ രാജ്യങ്ങളിലും അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം.

951-ല്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ, കര്‍ദ്ദിനാള്‍ മോണ്ടിനി (പിന്നീട് പോള്‍ ആറാമന്‍ മാര്‍പാപ്പ), അമേരിക്കന്‍ അല്മായനായ ജെയിംസ് നോറിസ് എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ഐസിഎംസിയുടെ 75-ാം വാര്‍ഷിക വേളയില്‍ മൂന്ന് ദിവസത്തെ ഈ പ്ലീനറി സമ്മേളനം നടക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ധനസഹായത്തില്‍ കുറവുണ്ടാകുന്ന പ്രയാസകരമായ ഘട്ടത്തിലും, മറ്റ് വിശ്വാസാധിഷ്ഠിത സംഘടനകളുമായും സിവില്‍ സമൂഹവുമായും കൈകോര്‍ത്ത് കുടിയേറ്റക്കാരുടെ ദൈവദത്തമായ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബിഷപ്പുമാരുടെ കൗണ്‍സിലുകളോടും പ്രാദേശിക സഭകളോടും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web