15 ലക്ഷം വിശ്വാസികളോടൊപ്പം ബലിയര്‍പ്പിച്ച് പാപ്പ; ലാറ്റിനമേരിക്കന്‍ പര്യടനത്തിന് സമാപനം

 
leo papa

കല്ലാവോ (പെറു): പന്ത്രണ്ട് ദിവസം നീണ്ട ലാറ്റിനമേരിക്കന്‍ പര്യടനത്തിന്റെ അവസാന പരിപാടിയായി പെറുവിലെ കല്ലാവോ നഗരത്തിലുള്ള ലാസ് പാല്‍മാസ് എയര്‍ബേസില്‍ ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഒന്നര ദശലക്ഷത്തോളം (15 ലക്ഷം) ആളുകള്‍ പങ്കെടുത്ത വിശുദ്ധ ബലി പെറുവിലെ ജനതയുടെ വിശ്വാസ സാക്ഷ്യമായി മാറി. 'ഞാന്‍ പെറുവിനെ എപ്പോഴും എന്നോടൊപ്പം കൊണ്ടുനടക്കും'- രാജ്യത്തോട് വിടപറഞ്ഞുകൊണ്ട് സംസാരിച്ച പാപ്പയുടെ വാക്കുകള്‍ ജനക്കൂട്ടം ആവേശത്തോടെയാണ് സ്വീകരിച്ചത്.


പെറുവിലെ ആറു ദിവസം നീണ്ട സന്ദര്‍ശനത്തിലുടനീളം രാജ്യത്തെ 3.6 കോടി ജനങ്ങളോടും തദ്ദേശീയ ജനവിഭാഗങ്ങളോടുമുള്ള തന്റെ സ്‌നേഹം പാപ്പ പ്രകടിപ്പിച്ചിരുന്നു. വലിയ ആഹ്‌ളാദം പങ്കുവെച്ചുക്കൊണ്ടാണ് പെറുവിലെ ജനതയും ഈ ദിവസങ്ങളെ സ്വീകരിച്ചത്. രാജ്യത്തു രണ്ടു പതിറ്റാണ്ട് കാലം മിഷ്ണറിയായി സേവനം ചെയ്ത ആള്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തു ആദ്യമായി എത്തിയപ്പോള്‍ പെറുവിലെ ജനം ഒരുക്കിയത് വാക്കുകള്‍ക്ക് അതീതമായ സ്‌നേഹ പ്രകടനമായിരിന്നു. വിവിധയിടങ്ങളില്‍ 'പാപ്പ ഒരു പെറുവിയന്‍ ആണ്' എന്ന മുദ്രാവാക്യങ്ങളുമായി വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.


സന്ദര്‍ശനത്തിന്റെ അവസാനദിനം, വിശുദ്ധ തെരേസ ജോര്‍നെറ്റ് ഇബാര്‍സ് സ്ഥാപിച്ച 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ അബാന്‍ഡന്‍ഡ് എല്‍ഡര്‍ലി' സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനവും പാപ്പ സന്ദര്‍ശിച്ചു. 'ആത്മാക്കളെ രക്ഷിക്കാന്‍ ശരീരങ്ങളെ പരിചരിക്കുക' എന്ന സ്ഥാപകയുടെ ആപ്തവാക്യം അനുസ്മരിച്ച പാപ്പ, സ്ഥാപനത്തിന്റെ ശുശ്രൂഷകള്‍ക്ക് നന്ദി പറഞ്ഞു. ഏറ്റവും ദുര്‍ബലരും സംരക്ഷണം ആവശ്യമുള്ളവരുമായവര്‍ സംരക്ഷിക്കപ്പെടേണ്ടതിന് പകരം ചൂഷണത്തിന് ഇരയാകുന്നു. ജീവനെ സ്‌നേഹിക്കുന്നതിന് പകരം നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന മുന്നറിയിപ്പും പാപ്പ നല്‍കി.


റോമിലെ സമയം രാത്രി 7.39നു കാറില്‍ 'ബേസ് ഏരിയ ഡെല്‍ കല്ലാവോ'യില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയ പാപ്പയെ, പ്രോട്ടോക്കോള്‍ പവലിയന്റെ പ്രവേശന കവാടത്തില്‍വെച്ച്, വൈസ് പ്രസിഡന്റും മന്ത്രിസഭാ കൗണ്‍സില്‍ പ്രസിഡന്റുമായ ലൂയിസ് ഫെര്‍ണാണ്ടോ ഗലാറെറ്റ സ്വീകരിച്ചു. ഔദ്യോഗിക യാത്രയയപ്പിന് ശേഷം 'ലാറ്റാം എയര്‍ലൈന്‍സ്' (ഘഅഠഅങ അശൃഹശില)െ ബോയിംഗ് 787-9 വിമാനത്തില്‍ റോമിലേക്ക് മടങ്ങി. പാപ്പ സഞ്ചരിക്കുന്ന വിമാനം ഇന്നു നവംബര്‍ 17 ചൊവ്വാഴ്ച റോം സമയം രാവിലെ 10.25-ന് ( ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.55) റോമിലെ ലിയോനാര്‍ഡോ ഡാവിഞ്ചി - ഫിയുമിസിനോ വിമാനത്താവളത്തില്‍ എത്തിച്ചേരും. റോമില്‍ എത്തിയ ശേഷം, ലെയോ പാപ്പ കാര്‍ മാര്‍ഗ്ഗം വത്തിക്കാനിലേക്ക് പോകും.

Tags

Share this story

From Around the Web