സാത്താനെ കണ്ടത് മുതല്‍ അനുഭവിച്ച ആന്തരിക സംഘര്‍ഷങ്ങള്‍ വരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകള്‍ പുറത്ത്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മീയ ജീവിതത്തിലേക്കും ആന്തരിക സംഘര്‍ഷങ്ങളിലേക്കും വെളിച്ചം വീശുന്ന സ്വകാര്യ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 1992 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പാപ്പ കുറിച്ചുവെച്ച വ്യക്തിപരമായ കുറിപ്പുകളാണ് 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്' (ഠവല ജൃശ്മലേ ഉശമൃ്യ ീള ജീുല എൃമിരശ)െ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.
2025 ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതിനുശേഷം, നിലവിലെ മാര്‍പാപ്പ ലിയോ പതിനാലാമന്റെ പ്രത്യേക അനുമതിയോടെ വിശ്വാസതിരുസംഘത്തിന്റെ (ഉശരമേെലൃ്യ ളീൃ വേല ഉീരൃേശില ീള വേല എമശവേ) അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ് ഈ കുറിപ്പുകള്‍ സമാഹരിച്ച് എഡിറ്റ് ചെയ്തത്.
പാപ്പയുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്പു വെളിച്ചം വീശുന്ന പുസ്തകത്തില്‍ മാര്‍പാപ്പ നേരിട്ട ആത്മീയ പ്രലോഭങ്ങളുടെയും ദര്‍ശനങ്ങളെയും വിശദാംശങ്ങളുണ്ട്. സാത്താനുമായി മുഖാമുഖം കണ്ടതായും സാത്താന്റെ ശബ്ദം വ്യക്തമായി കേട്ടതായും ഫ്രാന്‍സിസ് മാര്‍പാപ്പ ഡയറിയില്‍ കുറിച്ചിട്ടുണ്ട്. 2018-ലെ ചിലി സന്ദര്‍ശനത്തിന് ശേഷമുണ്ടായ അനുഭവങ്ങളും ''നരകത്തിന്റെ കവാടം'' നേരില്‍ കണ്ടതുപോലുള്ള അനുഭവും അദ്ദേഹം കുറിപ്പുകളില്‍ വിവരിക്കുന്നു.
2021-2022 കാലഘട്ടത്തില്‍ താന്‍ നേരിട്ട കടുത്ത ആത്മീയ പ്രതിസന്ധിയെക്കുറിച്ചും മാര്‍പാപ്പ തുറന്നെഴുതുന്നുണ്ട്. അധികാരവുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളായിരുന്നു ഈ ആന്തരിക സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചത് വലിയൊരു ആത്മീയ നവീകരണത്തിലേക്ക് നയിച്ചുവെന്നും, അദ്ദേഹത്തിന്റെ പില്‍ക്കാല പ്രബോധനങ്ങളായ 'സെ ലാ കോണ്‍ഫിയന്‍സ്' (2023), 'ഡിലക്‌സിറ്റ് നോസ്' (2024) എന്നിവയില്‍ ഇതിന്റെ പ്രതിഫലനം കാണാമെന്നും കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളും, കോഡ് ഭാഷയില്‍ എഴുതിയ അതീവ രഹസ്യമായ കുറിപ്പുകളും ഒഴിവാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്വയം വിമര്‍ശനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പുറമെ, അന്ന് കര്‍ദിനാളായിരുന്ന റോബര്‍ട്ട് പ്രെവോസ്റ്റിനെ (നിലവിലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ) പ്രശംസിക്കുന്ന ഒരു കുറിപ്പും ഡയറിയിലുണ്ട്. ''മഹാനായ ഇടയന്‍, ഉദാരമതിയായ മിഷനറി, കളങ്കമില്ലാത്ത വ്യക്തി'' എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പിന്‍ഗാമിയെക്കുറിച്ച് ഡയറിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് 160 പേജുള്ള ഈ പുസ്തകം പുറത്തിറങ്ങുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.