ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ നിരന്തരം വിമര്‍ശിച്ചയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ് ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ള ആളുകളില്‍ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്.
കുടിയേറ്റക്കാരുടെ നാടുകടത്തല്‍ വലിയ പ്രതിസന്ധിയാകുമെന്നും ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. 2025 ജനുവരിയില്‍ അമേരിക്കന്‍ ബിഷപ്പുമാര്‍ക്കയച്ച കത്തിലാണ് ട്രംപ് ഭരണകൂടത്തിനെതിരായ അതൃപ്തി മാര്‍പാപ്പ അറിയിച്ചത്.
നിയമവിരുദ്ധമായി താമസിക്കുന്നു എന്ന കാരണത്താല്‍ മാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യുമെന്നും, അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തില്‍ നിര്‍മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
സ്വന്തം രാജ്യത്ത് നിന്ന് ദുരിതങ്ങളാല്‍ പലയാനം ചെയ്തവരെ തിരിച്ചയക്കേണ്ടത് ഇങ്ങനെയല്ല. അനധികൃത കുടിയേറ്റം തടയാനുളള മാര്‍ഗവും ഇതല്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ട്രംപ് വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു.
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പു ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം ഡൊണാള്‍ഡ് ട്രംപ് ചിത്രമെടുക്കുന്നിതിനിടെ കൈകോര്‍ത്തു പിടിക്കാനുള്ള നിര്‍ദേശമായി ട്രംപ് മാര്‍പാപ്പയുടെ കൈയ്യില്‍ തോണ്ടുന്നുണ്ട്. എന്നാല്‍, ട്രംപിന്റെ കൈ തട്ടിമാറ്റിയാണ് മാര്‍പാപ്പ പ്രതികരിച്ചത്. ഇതു സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലാവുകയും ചെയ്തിരുന്നു.