ഫ്രാൻസിസ് മാർപ്പാപ്പയുടെ അവസാന പുസ്തകമായ “ഹോപ്പ്, അൺഫെയിലിംഗ്” നവംബർ 10ന് പ്രകാശനം ചെയ്യും

 
4455

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ അവസാന പുസ്തകമായ, “ഹോപ്പ്, അൺഫെയിലിംഗ്” നവംബർ 10ന് പ്രകാശനം ചെയ്യും. അർജന്റീനയിലെ തന്റെ കുട്ടിക്കാലവും ജീവിതം സമ്മാനിച്ച അനുഭവപാഠങ്ങളും ഈ പുസ്തകം വിവരിക്കുന്നുണ്ട് . 

ഇറ്റാലിയൻ ഭാഷയിൽ ഉള്ള മാർപാപ്പയുടെ, ‘ലാ സ്പെരാൻസ നോൺ ഡെലൂഡെ മൈ’, എന്ന പേരിലുള്ള പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമാണ്, “ഹോപ്പ്, അൺഫെയിലിംഗ്” .

മാധ്യമപ്രവർത്തകനായ ഹെർണാൻ റെയസ് അൽക്കെയ്ഡുമായി ചേർന്നാണ് പാപ്പ ഈ പുസ്‌തകം തയാറാക്കിയത് . 176 പേജുകളുള്ള ഈ പുസ്തകം മേഷർ പബ്ലിഷിംഗ് ആണ് പുറത്തിറക്കുന്നത് .

നിഷ്ക്രിയമായ വിശ്വാസത്തിനുപരിയായി നമ്മുടെയും മറ്റുള്ളവരുടെയും പ്രതിസന്ധികളെ പ്രതീക്ഷയോടെ കൈകാര്യം ചെയ്യുന്ന പ്രത്യാശയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത് .

ഗർഭിണി, നിർധനൻ , അഭയാർത്ഥി, സൈനികൻ, കൊച്ചുമകന്റെ കൈപിടിച്ചു നടക്കുന്ന മുത്തച്ഛൻ അങ്ങനെ വിവിധ കഥാപാത്രങ്ങളിലൂടെയാണ് കർമ്മനിരതമാകേണ്ട പ്രത്യാശയെ മാർപാപ്പ ചിത്രീകരിക്കുന്നത് .

Tags

Share this story

From Around the Web