കാസില്‍ ഗാന്‍ഡോള്‍ഫോയിലെ പ്രാര്‍ഥനാപൂര്‍ണ്ണമായ വിശ്രമകാലം പൂര്‍ത്തിയാക്കി മാര്‍പാപ്പ

 
leo papa



റോമിനു സമീപമുള്ള പ്രശസ്തമായ കാസില്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലെ മൂന്നാഴ്ചത്തെ വിശ്രമത്തിനും പ്രാര്‍ഥനയ്ക്കും ശേഷം ലെയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങിയെത്തി. 

ജൂലൈ 27 തിങ്കളാഴ്ച വൈകുന്നേരമാണ് മാര്‍പാപ്പ കൊട്ടാരത്തില്‍ നിന്നും വത്തിക്കാനിലേക്ക് പുറപ്പെട്ടത്.

യാത്ര തിരിക്കുന്നതിനു മുമ്പ് തനിക്ക് യാത്രയയപ്പ് നല്‍കാന്‍ തടിച്ചുകൂടിയ വിശ്വാസികളെയും പ്രദേശവാസികളെയും മാര്‍പാപ്പ അഭിവാദ്യം ചെയ്യുകയും കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്തു. 

കാസില്‍ ഗാന്‍ഡോള്‍ഫോയിലെ താമസത്തിനിടയില്‍ പ്രാര്‍ഥനയ്ക്കും വായനയ്ക്കും കായികവിനോദങ്ങള്‍ക്കുമായി സമയം മാറ്റിവച്ച മാര്‍പാപ്പ, പ്രാദേശിക തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

 മോണ്ടെകാസിനോയിലെ ബെനഡിക്‌റ്റൈന്‍ അബി, സുബിയാക്കോയിലെയും വാലെപിയത്രയിലെയും ആശ്രമങ്ങള്‍ എന്നിവയും പാപ്പ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.


ജൂലൈ 11 ന് റോം രൂപതയില്‍ നിന്നുള്ള, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഇരുനൂറോളം ആളുകളോടൊപ്പം (35 കുട്ടികള്‍ ഉള്‍പ്പെടെ) മാര്‍പാപ്പ കാസില്‍ ഗാന്‍ഡോള്‍ഫോയിലെ പൂന്തോട്ടത്തില്‍ ഉച്ചഭക്ഷണം പങ്കുവച്ചിരുന്നു. 

വേനലവധിക്കാലത്തും എല്ലാ ഞായറാഴ്ചകളിലും മാര്‍പാപ്പ ആഞ്ചലൂസ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുകയും ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags

Share this story

From Around the Web