സംവാദത്തിലൂടെ യുദ്ധത്തിന് പരിഹാരം കാണണം: പാപ്പാ

 
Jesus

വത്തിക്കാന്‍സിറ്റി: കാസല്‍ ഗന്ധോള്‍ഫോയിലെ വില്ല ബാര്‍ബെറിനി വസതിയില്‍ നിന്ന്, തിരികെ വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍, മാധ്യമപ്രവര്‍ത്തകരുടെ സംഘത്തോട്, ലിയോ പതിനാലാമന്‍ പാപ്പാ, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനും, ആയുധരഹിതമായി സമാധാനത്തിനായി പ്രവര്‍ത്തിക്കുവാനും, സംവാദത്തിലൂടെ എല്ലാറ്റിനും പരിഹാരം കണ്ടെത്തുവാനും ആഹ്വാനം ചെയ്തു.

'ഒരു ദശലക്ഷത്തിലധികം' ആളുകള്‍ 'ഒറ്റപ്പെടുകയും', 'നിരവധി മരണങ്ങള്‍' രേഖപ്പെടുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര യുദ്ധസാഹചര്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. 

സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, പക്ഷേ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍, പാപ്പാ ഭരണാധികാരികളെ ക്ഷണിച്ചു.

കഴിഞ്ഞ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാര്‍ത്ഥനാവേളയിലും, യുദ്ധത്താലും അക്രമത്താലും തകര്‍ന്ന മധ്യപൂര്‍വദേശത്തെയും ലോകത്തിലെ മറ്റ് പ്രദേശങ്ങളെയും കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഈ സംഘര്‍ഷങ്ങളുടെ നിസ്സഹായരായ ഇരകളുടെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ നമുക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ലയെന്നാണ് പാപ്പാ തദവസരത്തില്‍ എടുത്തു പറഞ്ഞത്.

Tags

Share this story

From Around the Web