വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാനവിക വീക്ഷണം ആവശ്യമാണ്: പാപ്പാ

 
leo papa 1

1326-ല്‍ എഡ്വേര്‍ഡ് രണ്ടാമന്‍ രാജാവ് സ്ഥാപിച്ച ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ അഞ്ചാമത്തെ ഏറ്റവും പഴക്കമേറിയ  ഓറിയല്‍ കോളേജില്‍ നിന്നുള്ള പ്രതിനിധി സംഘത്തിനു  ലിയോ പതിനാലാമന്‍ പാപ്പാവത്തിക്കാനില്‍ വച്ച് കൂടിക്കാഴ്ച്ച അനുവദിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു.

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ ഈ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. എഴുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍കോളജിലെ അംഗങ്ങള്‍റോമിലേക്ക് നടത്തുന്ന ഈ തീര്‍ത്ഥാടനത്തില്‍ തന്റെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്പാപ്പാ സന്ദേശം ആരംഭിച്ചത്.

ഓറിയല്‍ കോളജ്അതിന്റെ നീണ്ട ചരിത്രത്തില്‍ നിരവധി മാറ്റങ്ങള്‍ക്കും സംഭവങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയുംവിധേയമാകുകയും ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ക്രിസ്തീയ സ്വത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിനാല്‍' പരിശുദ്ധകന്യകാമറിയത്തിന്റെ കോളേജ്' ആയി ആഘോഷിക്കാനുള്ള അവസരമാണ് ഇതെന്നും പാപ്പാ എടുത്തു പറഞ്ഞു. 

അതിനാല്‍ ഈ കോളജ് കേവലം ഒരു പഠന കേന്ദ്രം മാത്രമല്ലെന്നുംമറിച്ച് ആഴമേറിയ അര്‍ത്ഥത്തില്‍ വിശ്വാസത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഒരു യഥാര്‍ത്ഥ കൂട്ടയ്മയാണെന്നും പാപ്പാ പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാംകോളജിന്റെ ഭാവി ശ്രമങ്ങള്‍ക്ക് ഒരു ഉറപ്പുള്ള അടിത്തറയും വഴികാട്ടിയുമായി നിലനില്‍ക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഈ കോളജിന്റെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ തന്റെ കൃതികളില്‍ വിശ്വാസത്തിന്റെയും യുക്തിയുടെയും അഭേദ്യത മാത്രമല്ല തന്റെ പാണ്ഡിത്യത്തിന്റെയും പാഠങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നുവെന്നു പറഞ്ഞ പാപ്പാ വഅദ്ദേഹത്തിന്റെ മതവിശ്വാസങ്ങള്‍ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ വേരൂന്നിയതിനാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വലിയ മൂര്‍ത്തത ഉണ്ടായിരുന്നുവെന്നും അടിവരയിട്ടു. 

ഉദാത്തവും പ്രായോഗികവുമായ പാണ്ഡിത്യമായിരുന്നുഅദ്ദേഹത്തിന്റെ വ്യതിരിക്തതയെന്നുംഇത് ഈ തീര്‍ത്ഥാടനവേളയില്‍ഓര്‍മ്മിക്കണമെന്നും പാപ്പാ പറഞ്ഞു.

ഇന്നത്തെ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിശുദ്ധ ന്യൂമാന്റെ ചിന്തകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നുംഅത്‌സമഗ്രമായ മനുഷ്യത്വത്തെ ഉള്‍ക്കൊള്ളുന്നതുംമനുഷ്യന്റെ അന്തസ്സ്‌നീതിപൊതുനന്മ എന്നിവയ്ക്ക് അനുസൃതമായിവിദ്യാഭ്യാസത്തിന്റെ മൂല്യം നിശ്ചയിക്കുന്ന  ഒരു ക്രിസ്തീയ രൂപീകരണമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. 

വ്യക്തിപരമായ അദ്ധ്യയനമേഖലകളില്‍സത്യം ധൈര്യപൂര്‍വ്വം അന്വേഷിക്കാനും അവിഭാജ്യമായ മനുഷ്യദര്‍ശനം  പ്രോത്സാഹിപ്പിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. അപരാക്രം സഹോദരങ്ങളുമായും  ക്രിസ്തുവുമായും ഒരു ഹൃദയപൂര്‍വ്വകമായ കണ്ടുമുട്ടല്‍ സാധ്യമാവുമെന്നും പാപ്പാ പറഞ്ഞു. 

ഉപസംഹാരമായിജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ദൈവം തന്നെ നയിക്കുമെന്ന വലിയ വിശ്വാസം വിശുദ്ധ ന്യൂമാന്‍ പ്രകടമാക്കിയ'കൂരിരുളില്‍ എന്‍ ദിവ്യ ദീപമേ' എന്ന ഗാനം എടുത്തു കാട്ടുകയും കോളേജിന്റെ ഭാവിയെയും അംഗങ്ങളെയും മങ്ങാത്ത വെളിച്ചത്തില്‍ ഏല്‍പ്പിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.
 

Tags

Share this story

From Around the Web