ഉക്രൈനില്‍ മാനുഷിക വെടിനിര്‍ത്തല്‍: മാര്‍പാപ്പയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി

 
LEO PAPA


ഉക്രൈനില്‍ സമാധാന സ്ഥാപനത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതിനായി ലെയോ പതിനാലാമന്‍ പാപ്പ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. 

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മാര്‍പാപ്പ ഉക്രൈന്‍ ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയത്.

ഒലെഷ്‌കി നഗരത്തില്‍ തുടരുന്ന കടുത്ത പ്രതിസന്ധിയും അവിടെ ഒരു മാനുഷിക വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ട കാര്യവും മാര്‍പാപ്പ ഒക്ടോബര്‍ 19 ന് നടന്ന സംഭാഷണത്തില്‍ സെലെന്‍സ്‌കിയോട് ആവര്‍ത്തിച്ചു. 

ഇരു വിഭാഗങ്ങളും പരസ്പരം സഹകരിച്ച് ഭക്ഷണവും മരുന്നുകളും എത്തിക്കാനും സാധാരണക്കാരായ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ അവസരമൊരുക്കാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

മാര്‍പാപ്പയുടെ പ്രത്യേക ദൂതനായ കര്‍ദിനാള്‍ മത്തിയോ സുപ്പി ആദ്യം കീവിലേക്കും പിന്നീട് മോസ്‌കോയിലേക്കും നടത്തിയ സന്ദര്‍ശനങ്ങളോടെയാണ് ഈ സമാധാന ശ്രമങ്ങള്‍ ആരംഭിച്ചത്.

 കീവ്, മോസ്‌കോ, വത്തിക്കാന്‍ എന്നിവ ഉള്‍പ്പെടുന്ന നയതന്ത്ര ശ്രമങ്ങളിലെ മറ്റൊരു ചുവടുവയ്പ്പാണ് ഉക്രൈന്‍ പ്രസിഡന്റുമായുള്ള ഈ ടെലിഫോണ്‍ സംഭാഷണം.

ലെയോ പതിനാലാമന്‍ പാപ്പ അതിന് സമ്മതിക്കുകയും, സെപ്റ്റംബര്‍ 28-30 തീയതികളില്‍ മോസ്‌കോ സന്ദര്‍ശിച്ച വേളയില്‍ മാനുഷിക വിഷയത്തില്‍ ഇടപെടാനുള്ള മാര്‍പാപ്പയുടെ സന്നദ്ധത കര്‍ദിനാള്‍ സുപ്പി അറിയിക്കുകയും ചെയ്തു.

Tags

Share this story

From Around the Web