ഫ്രാന്‍സിസ് മാര്‍പാപ്പയുവജനങ്ങള്‍ക്ക് നല്‍കിയ 5 സന്ദേശങ്ങള്‍
ജീവിതത്തെ ഭയപ്പെടരുത്, ആത്മാവിന്റെ നാശത്തെ ഭയപ്പെടുക
”ബലഹീനതകള്‍ തിരിച്ചറിയുന്ന പരീക്ഷണത്തിന്റെ നിമിഷങ്ങളില്‍ ഒറ്റപ്പെട്ടവരും ബലമില്ലാത്തവരുമായി നമുക്ക് അനുഭവപ്പെട്ടേക്കാം. എനിക്ക് ഭയമാകുന്നു എന്ന് പറയാന്‍ നാണിക്കേണ്ടതില്ല. പക്ഷേ ജീവിതത്തെ അല്ല, ആത്മാവിന്റെ നാശത്തെയാണ് ഭയപ്പെടേണ്ടത്. ഭാവിയുടെ മരണത്തെയും അടച്ചുകളയുന്ന ഹൃദയത്തെയുമാണ് നാം പേടിക്കേണ്ടത്. ജീവിതത്തെ ഭയക്കേണ്ടതില്ല, അത് മനോഹരമാണ്. അത് ജീവിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ളതാണ്,” സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രസംഗത്തില്‍ യുവജനങ്ങളോട് പാപ്പ പറഞ്ഞത്
സഭക്ക് ഇന്ന് നിങ്ങളെ എന്നത്തെക്കാളും ആവശ്യമുണ്ട്
‘പ്രിയപ്പെട്ട യുവജനങ്ങളെ, നിങ്ങളുടെ ക്രിയാത്മകതയും സ്വപ്‌നങ്ങളും ധൈര്യവും സഹതാപവും പുഞ്ചിരിയും എല്ലാവരിലേക്കും പടരുന്ന ആന്ദവും ജീവിതത്തെ തളച്ചിടുന്ന പതിവുചര്യകളുടെ വിരസതയാകറ്റാന്‍ നിങ്ങള്‍ കൊണ്ടുവരുന്ന ഊര്‍ജവും സഭക്ക് ആവശ്യമുണ്ട്,’ – ബഹ്‌റിന്‍ സന്ദര്‍ശനത്തിനിടെ യുവജനങ്ങളോട് പാപ്പ പറഞ്ഞത്.
നിസംഗത കാന്‍സറിനേക്കാള്‍ ഭയാനകം
ഇറ്റാലിയന്‍ കാത്തലിക്ക് ആക്ഷന്‍ എന്ന കൂട്ടായ്മയിലെ യുവജനങ്ങള്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്
മ്ലാനമായ മുഖം ഒഴിവാക്കുക
”മരിച്ചടക്കില്‍ പങ്കെടുക്കുന്നവരെപ്പോലെ മ്ലാനവദനരായിരിക്കുന്നത് ക്രൈസ്തവികമല്ല. ആനന്ദം എപ്പോഴും പ്രകടമായിരിക്കണം. നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെങ്കില്‍ നിങ്ങള്‍ക്ക് ആനന്ദം ഉണ്ട്” — ബല്‍ജിയത്തില്‍ നിന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ യുവജനങ്ങളോട് പാപ്പ പറഞ്ഞത്.
നിങ്ങളുടെ ജീവിതം സേഫില്‍ വച്ച് പൂട്ടരുത്
”പ്രവൃത്തിക്കാനുള്ള സമയമായില്ല എന്ന് വിചാരിച്ച് സമയം പാഴാക്കരുത്. ടൂറിസ്റ്റ് മനോഭാവത്തോടെ ജീവിച്ചാല്‍ ജീവിതത്തില്‍ വലിയ ഭാഗം പാഴായി പോകും. സമൂഹത്തിന്റെയും സഹപാഠികളുടെയും സഹപ്രവൃത്തകരുടെയും മറ്റ് സൃഷ്ടികളുടെയും കാര്യത്തില്‍ ഇടപെട്ടുകൊണ്ട് നമ്മുടേതായ പാദമുദ്ര പതിപ്പിച്ചുകൊണ്ട് കടന്നുപോകുന്നത് അതിലും എത്രയോ നല്ലതാണ്? ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത്, ദൈവം നമ്മെ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ഈ സ്ഥലത്ത്, ഏത് തരം മുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നതെന്ന് നമ്മോട് തന്നെ ചോദിക്കുന്നത് നല്ലതാണ്.” — ബഹ്‌റിനിലെ യുവജനങ്ങളോട് പാപ്പ പറഞ്ഞത്.