പലസ്തീനികളെ ഒരിക്കല്‍ കൂടി അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കുന്നുവെന്ന് മാര്‍പാപ്പ; ഇസ്രയേല്‍ ക്രൂരതയെ അപലപിച്ച് ലോകം

ഇസ്രായേല്‍:പലസ്തീനികളെ ഒരിക്കല്‍ കൂടി അവരുടെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കുന്നുവെന്ന് പോപ് ലിയോ പതിനാലാമന്‍. ഒരിക്കലും സ്വീകരിക്കാനാകാത്ത അവസ്ഥകളിലാണ് പലസ്തീനികള്‍ ജീവിക്കുന്നത്.
ഗാസ സിറ്റിയില്‍ നിന്ന് അവരെ ആട്ടിപ്പായിക്കുകയാണ്. ഗാസയിലെ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും മാര്‍പാപ്പ പ്രഖ്യാപിച്ചു.
വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനും കൂടിയാലോചിച്ചുള്ള നയതന്ത്ര പരിഹാരത്തിനും ഒരിക്കല്‍ കൂടി അപേക്ഷിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
അതേസമയം, ഇസ്രയേലിനുള്ള വ്യാപാര ഇളവ് റദ്ദാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍സ് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ കരയാക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഗാസ സിറ്റിയിലെ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച ചൈന, സാധാരണക്കാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഗാസ സിറ്റിയിലെ ആക്രമണം വംശഹത്യയാണെന്ന് ഫ്രഞ്ച് എം പി മത്തില്‍ദെ പാനോത് പറഞ്ഞു. വംശഹത്യാ റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് എം പി ജെറിമി കോര്‍ബിനും രംഗത്തെത്തി.