ലിത്വാനിയന്‍ രാഷ്ട്രപതിയുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാന്‍:ലിയോ പതിനാലാമന്‍ പാപ്പാ, ലിത്വാനിയ റിപ്പബ്ലിക്കിന്റെ രാഷ്ട്രത്തലവന്‍ ഗിതാനാസ് നൗസെദയുമായി കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച പ്രസ്താവന വത്തിക്കാന്‍ വാര്‍ത്താ കാര്യാലയം പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന് വത്തിക്കാന്‍ കാര്യാലയത്തില്‍ വച്ച്, സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായും രാഷ്ട്രത്തലവന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഘല്ലഗറുമായും കൂടിക്കാഴ്ച നടത്തിയതായി പ്രസ്താവനയില്‍ അറിയിച്ചു.
പരിശുദ്ധ സിംഹാസനവും, ലിത്വാനിയ റിപ്പബ്ലിക്കും തമ്മിലുള്ള നല്ലതും, ഫലപ്രദവുമായ ബന്ധങ്ങളെ പറ്റിയും, അതുപോലെ തന്നെ നിലവിലെ അന്താരാഷ്ട്ര കാര്യങ്ങള്‍, പ്രത്യേകിച്ച് ഉക്രേനിയന്‍ സാഹചര്യം എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
പ്രവചനാതീതവും ഭയാനകവുമായ പ്രത്യാഘാതങ്ങളോടെ സംഘര്‍ഷം വ്യാപിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കിക്കൊണ്ട് നയതന്ത്ര പരിഹാരങ്ങള്‍ക്കായുള്ള അന്വേഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു.