പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ; ജെമല്ലി ആശുപത്രിയില്‍ദിവ്യബലിയിര്‍പ്പിച്ചു

 
LEO PAPA


ശ്വാസകോശ ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ചു വരുന്ന ലിയോ 14-ാമന്‍ പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയില്‍ ദിവ്യബലി അര്‍പ്പിച്ചു. വിശ്വാസികളോട് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമായ 'അമോരിസ് ലെറ്റീഷ്യ' പ്രസിദ്ധീകരിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ വായിച്ച സന്ദേശത്തിലാണ് ലിയോ 14-ാമന്‍ മാര്‍പാപ്പ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

ഒക്ടോബര്‍ 15-ന് വത്തിക്കാന്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പാപ്പ സുഖം പ്രാപിച്ചു വരുന്നതായി വ്യക്തമാക്കി. ശ്വാസകോശത്തിന്റെ എക്സ്റേയില്‍ ശസ്ത്രക്രിയ ചെയ്ത ഭാഗം സുഖം പ്രാപിച്ചു വരുന്നതായി വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 13-ന് ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ വത്തിക്കാന്റെ ഭരണപരമായ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍ച്ചുബിഷപ് പൗലോ റുഡെല്ലിയുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തി. വിശ്രമസമയത്തും പാപ്പ വത്തിക്കാന്റെ ദൈനംദിനകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു എന്നതിന്റെ സൂചന കൂടെയായി ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.

Tags

Share this story

From Around the Web