എത്യോപ്യന്‍ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ നിയമിച്ച് പാപ്പ

 
33333

അഡിസ് അബാബ: റോമുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ എത്യോപ്യന്‍ കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായി ബിഷപ്പ് അബുൻ ടെസ്ഫായി ടാഡെസ് ഗെബ്രെസിലാസിയെ നിയമിച്ച് ലെയോ പാപ്പ.

പ്രായപരിധി പിന്നിട്ട അഡിസ് അബാബയിലെ നിലവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബെർഹാനെയേസസ് സൗറാഫീലിന്റെ രാജി മാര്‍പാപ്പ, സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ബിഷപ്പ് അബുൻ ടെസ്ഫായിയെ പാപ്പ തെരഞ്ഞെടുത്തത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയുടെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിന് ലഭിച്ചു. റോമുമായി പൂർണ്ണ കൂട്ടായ്മയിലുള്ള പൗരസ്ത്യ കത്തോലിക്കാ സഭയായ എത്യോപ്യൻ കത്തോലിക്ക സഭയിൽ ഏകദേശം 80,000 വിശ്വാസികളാണുള്ളത്.

എത്യോപ്യ കേന്ദ്രീകരിച്ചുള്ള നാല് രൂപതകളിലായി ഏകദേശം 600 വൈദികരും സേവനം ചെയ്യുന്നുണ്ട്. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴയ ആരാധനാക്രമ ഭാഷകളിലൊന്നായ ഗീസ് ഭാഷയിലാണ് എത്യോപ്യന്‍ കത്തോലിക്ക സഭ പ്രധാനമായും ആരാധനക്രമം ആഘോഷിക്കുന്നത്.

Tags

Share this story

From Around the Web