പാപ്പാ വീണ്ടും കാസ്തെൽ ഗന്തോൾഫൊയിൽ

ലിയൊ പതിനാലാമൻ പാപ്പാ തിങ്കളാഴ്ച സായാഹ്നത്തിൽ കാസ്തെൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയായ ബർബെരീനി മന്ദിരത്തിൽ എത്തി.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയമാണ് ഈ വിവരം അറിയിച്ചത്.
തിങ്കളാഴ്ച സായാഹ്നം അവിടെ ചിലവഴിച്ച് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിലേക്കു മടങ്ങുക എന്ന പരിപാടിയുമായിട്ടാണ് പാപ്പാ എത്തിയത്.
ചൊവ്വാഴ്ച പാപ്പായ്ക്ക് പ്രത്യേക ഔദ്യോഗികകൃത്യങ്ങളൊന്നും ഇല്ലാത്തതും ഈയൊരു ചെറു വിശ്രമത്തിന് അവസരമൊരുക്കി.
പാപ്പാ ഇക്കഴിഞ്ഞ ജൂലൈ 6-22 വരെ കാസ്തെൽ ഗന്തോൾഫൊയിൽ വിശ്രമത്തിനായി എത്തിയിരുന്നു.
അതുപോലെതന്നെ ആഗസ്റ്റ് 13-20 വരെയും പാപ്പാ വേനൽക്കാലവസതിയിൽ ചിലവഴിച്ചു.
കടാതെ, ലിയൊ പതിനാലാമൻ പാപ്പാ സെപ്റ്റംബർ അഞ്ചിന് കാസ്തെൽ ഗന്തോൾഫൊയിൽ 55 ഹെക്ടറിൽ ഒരുക്കപ്പെട്ടിരിക്കുന്ന “ലൗദാത്തൊ സീ” ഗ്രാമം ഉദ്ഘാടനം ചെയ്യുന്നതിനും എത്തിയിരുന്നു.
വത്തിക്കാനിൽ നിന്ന് 40 കിലോമീറ്ററോളം തെക്കുകിഴക്കു മാറി കസ്തേല്ലി റൊമാനി പ്രദേശത്താണ് കാസ്തെൽ ഗന്തോൾഫൊ സ്ഥിതിചെയ്യുന്നത്.