പാവപ്പെട്ടവരുടെ ഡോക്ടര്‍ ജയിലില്‍; മകന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ അമ്മ

 
3456


ഒഡീഷ: ആദിവാസികള്‍ക്കിടയില്‍ സേവനം ചെയ്തിരുന്ന കത്തോലിക്കാ ഡോക്ടര്‍ റാന്‍ഡല്‍ സെക്വേരയുടെ അറസ്റ്റില്‍ ആശങ്കയുമായി കുടുംബം. ഖനനവിരുദ്ധ പ്രതിഷേധത്തിനിടെ ഗ്രാമവാസികളെ പോലീസിനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണമുന്നയിച്ചു കൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ നായിക്കിനൊപ്പം ഡോ. റാന്‍ഡല്‍ സെക്വേരയെ അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മോചനം ആവശ്യപ്പെട്ട് അമ്മ നാന്‍സി സെക്വേര രംഗത്തെത്തി. പ്രതികാരമോ വിദ്വേഷമോ ഇല്ല, സത്യവും നീതിയും മകന്റെ മോചനവുമാണ് ആവശ്യപ്പെടുന്നത് എന്ന് അമ്മ പറഞ്ഞു.

ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ റാന്‍ഡല്‍, 2017 മുതല്‍ ഒഡീഷയിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്നു. വിദൂര ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഖനനപദ്ധതികള്‍ ആദിവാസികളുടെ ആരോഗ്യത്തെയും ഉപജീവനമാര്‍ഗങ്ങളെയും ബാധിക്കുമെന്ന ആശങ്കയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.

റാന്‍ഡല്‍ പഠിച്ച ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസും അദ്ദേഹത്തിന്റെ അറസ്റ്റില്‍ ആശങ്ക രേഖപ്പെടുത്തി. വേഗത്തിലുള്ള മോചനവും പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരവുമാണ് സ്ഥാപനം ആവശ്യപ്പെട്ടത്.

പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും എന്റെ മകനെ ആവശ്യമുണ്ട്. അവന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു മകന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന അമ്മ പറഞ്ഞു

Tags

Share this story

From Around the Web