ബ്രസ്സല്‍സ് കത്തീഡ്രലിന്റെ എണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ പ്രതിനിധിയെ തിരഞ്ഞെടുത്തു

 
brassals cats



വത്തിക്കാന്‍സിറ്റി: 2025 നവംബര്‍ 29-ന് ഒസ്സെര്‍വ്വത്തോറെ റൊമാനൊയിലൂടെ അറിയിച്ചിരുന്നതുപോലെ ബെല്‍ജിയത്തിലെ ബ്രസല്‌സിലുള്ള കത്തീഡ്രല്‍ ദേവാലയത്തിന്റെ എണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍ നിയമിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

2026 ജനുവരി 11-നായിരിക്കും കത്തീഡ്രലിന്റെ എണ്ണൂറാം സ്ഥാപനവര്‍ഷിക ആഘോഷങ്ങള്‍ നടക്കുന്നത്. ആന്നേ ദിവസം മലിനെസ് -  ബ്രസ്സല്‍സ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ല്യൂക്ക് തേര്‍ലിന്‍ഡന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയില്‍ കര്‍ദ്ദിനാള്‍ പരൊളീനും സംബന്ധിക്കും.

ബെല്‍ജിയത്തെ രാജകുടുംബവും, എല്ലാ മെത്രാന്മാരും ചടങ്ങുകളില്‍ സംബന്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി 11-ന് നടക്കുന്ന ചടങ്ങുകള്‍ക്ക് പുറമെ, വര്‍ഷം മുഴുവന്‍, സംഗീതക്കച്ചേരികളും, കോണ്‍ഫറന്‍സുകളും, കത്തീഡ്രലിന്റെ ചരിത്രം വ്യക്തമാക്കുന്ന കാലപ്രദര്‍ശനവും തുടങ്ങി വിവിധ  നിരവധി സാംസ്‌കാരിക, ആധ്യാത്മിക ചടങ്ങുകള്‍ ഈ വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്.

ബര്‍ബാന്തെയുടെ ഡ്യൂക്ക് ആയിരുന്ന എന്റിക്കോ രണ്ടാമന്റെ തീരുമാനപ്രകാരം, 1226-ലാണ് ഈ കത്തീഡ്രല്‍ ദേവാലയം പണിചെയ്യപ്പെട്ടത്. വിശുദ്ധ മൈക്കിള്‍, വിശുദ്ധ ഗുദുല എന്നിവര്‍ക്കാണ് ഈ ദേവാലയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 

Tags

Share this story

From Around the Web