വിഴിഞ്ഞം ഉള്‍പ്പെടെ മൂന്ന് വാര്‍ഡുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; വിധി നാളെ
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച മൂന്നു വാര്‍ഡുകളിലെ വോട്ടെുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ 67.2% പോളിങ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ മൂന്ന് വാര്‍ഡുകളിലെ വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. വോട്ടെണ്ണല്‍ നാളെ (ചൊവ്വാഴ്ച) രാവിലെ പത്ത് മണി മുതല്‍ നടക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് ബിജെപിക്ക് ഭരണപരമായി ഏറെ നിര്‍ണ്ണായകമാണ്. നിലവില്‍ സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുള്ള ബിജെപിക്ക്, വിഴിഞ്ഞത്ത് ജയിച്ചാല്‍ സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കും.
എന്നാല്‍ സിറ്റിംഗ് സീറ്റായ വിഴിഞ്ഞം നിലനിര്‍ത്താന്‍ എല്‍ഡിഎഫും, നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ യുഡിഎഫും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്.
മൂന്ന് മുന്നണികളിലും വിമത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം ഉള്ളതിനാല്‍ ഫലം പ്രവചനാതീതമാണ്.
മലപ്പുറം മൂത്തേടത്തെ പായിംപാടം വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം.
പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡിലും വികസന ചര്‍ച്ചകള്‍ ഉയര്‍ത്തിക്കാട്ടി മുന്നണികള്‍ സജീവമായിരുന്നു.
നാളത്തെ വോട്ടെണ്ണല്‍ ഫലം തദ്ദേശ ഭരണസമിതികളിലെ അധികാര സമവാക്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.