പൊലീസ് ട്രെയ്‌നിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: 'ഹവില്‍ദാര്‍ ബിപിന്‍ ക്രൂരമായി പീഡിപ്പിച്ചു'; ഉദ്യോഗസ്ഥനെതിരെ കുടുംബം

​​​​​​​

 
police trainee


തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പൊലീസ് ട്രെയ്‌നിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം. 

ഹവില്‍ദാര്‍ ബിപിന്‍ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ആദിവാസി കാണി സമൂഹത്തില്‍ പെട്ടയാളാണ് മരിച്ച ആനന്ദ്.


ആനന്ദിനെ ഹവില്‍ദാര്‍ ബിപിന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും മരണത്തിനു മുന്‍പു ശരീരം മുഴുവന്‍ പാടുകളായിരുന്നുവെന്നും സഹോദരന്‍ അരവിന്ദ് പറഞ്ഞു. 

ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ ആരോപിച്ചു. ജാതി പറഞ്ഞുകൊണ്ട് പല രീതിയില്‍ ആനന്ദിനെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ ഓണത്തിനാണ് ആനന്ദ് അവസാനമായി വീട്ടിലെത്തുന്നത്. ആ സമയം അരവിന്ദിനോട് പലകാര്യങ്ങളും ആനന്ദ് പറഞ്ഞിരുന്നു. അന്നും ശരീരത്തില്‍ ഉപദ്രവിച്ചതിന്റെ പാടുകള്‍ കണ്ടിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. 


എന്നാല്‍ ഓണത്തിന് ശേഷം തിരിച്ചെത്തിയ ആനന്ദ് ക്യാമ്പില്‍ കൊടിയ പീഡനത്തിന് ഇരയായി. കഴിഞ്ഞദിവസം സഹോദരന്‍ അരവിന്ദും അമ്മയും ആനന്ദിനെ കാണാനായി ക്യാമ്പില്‍ എത്തിയപ്പോള്‍ ആനന്ദി ഫുള്‍കൈ ഷര്‍ട്ട് ആയിരുന്നു ഇട്ടിരുന്നത്. ശരീരത്തിലെ പാടുകള്‍ മറക്കുന്നതിനായാണ് ഫുള്‍കൈ ഷര്‍ട്ട് ഇട്ടിരുന്നത്.

കഴിഞ്ഞദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുകൊണ്ട് ഒരാളെ ആനന്ദിന് കൂടെ നിര്‍ത്തി. എന്നാല്‍ ഇതിന് ശേഷവും പീഡനം നേരിട്ടു.

 റാഗിങ് അടക്കം നടക്കുയും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് ആനന്ദ് എന്ന പ്രചരണവും ഉണ്ടായിരുന്നതായി സഹോദരന്‍ അരവിന്ദ് പറഞ്ഞു. ഇന്ന് രാവിലെ ആയിരുന്നു ആനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Tags

Share this story

From Around the Web