രാമപൂര്‍ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന കത്തോലിക്ക ദേവാലയത്തിന് പോലീസ് സംരക്ഷണം ഒരുക്കുന്നു

 
Rampoor
ബംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാം രൂപതയില്‍പ്പെട്ട രാമപൂര്‍ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന കത്തോലിക്ക ദേവാലയത്തിന് പോലീസ് സംരക്ഷണം ഒരുക്കുന്നു. ദേവാലയ നിര്‍മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയത്.
രാമപൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ജൂലൈ 24ന് ദേവാലയവും വൈദികമന്ദിരവും നിര്‍മ്മിക്കുന്നതിന് രേഖാമൂലം അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ദേവാലയത്തിന്റെ ഫൗണ്ടേഷന്‍ പൂര്‍ത്തിയായപ്പോള്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് ആരോപിച്ച് വിഎച്ചപിയും ബജ്‌റംഗദളും പ്രതിഷേധവുമായി എത്തി.
നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് അധികാരികളുടെ നിര്‍ദ്ദേശം വന്നു. ബെല്‍ഗാം ബിഷപ് ഡറക് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരില്‍ കണ്ട് നിവേദനം നല്‍കി. തുടര്‍ന്നാണ് പോലീസ് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ഇതേ കാമ്പസിലാണ് ഹോളി ഫാമിലി ഹൈസ്‌കൂളും ബഥനി സിസ്റ്റേഴ്സ് നടത്തുന്ന കിന്റര്‍ഗാര്‍ട്ടനും പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലുള്ള കുരിശും യേശുവിന്റെ ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുമ്പും ഈ സംഘടനകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web