കുട്ടികളുടെ കുറ്റകൃത്യങ്ങൾ തടയാൻ ത്രിതല നടപടിയുമായി പൊലീസ്; ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തും

 
police

തിരുവനന്തപുരം: കുട്ടികളുടെ കുറ്റകൃത്യങ്ങൾ തടയാൻ ത്രിതല നടപടികളുമായി കേരള പൊലീസ്.

ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തി അവരെ ഇത്തരം സംഘങ്ങളിൽ നിന്ന് മോചിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ  പറഞ്ഞു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉപയോഗപ്പെടുത്തി കുട്ടികൾക്കിടയിൽ ബോധവൽക്കരണം നടത്തും.

ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തും.

 മാതാപിതാക്കളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെയായിരിക്കും നടപടികൾ.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീണ ജോർജുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ട് ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും.

എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

Tags

Share this story

From Around the Web