ഓപ്പറേഷന്‍ തൂഫാനില്‍ തോക്ക് ചൂണ്ടി പോലീസിന്റെ വൻ ഹാന്‍സ് വേട്ട;
14 ചാക്കുകളിലായി പിടികൂടിയത് 10000 പായ്ക്കറ്റ് ഹാന്‍സ്
കോട്ടയം: ഓപ്പറേഷന്‍ തൂഫാനിന്റെ ഭാഗമായി നടത്തിയ റെയിയ്ഡില്‍ പോലീസ് പ്രതികള്‍ക്കു നേരെ തോക്ക് ചൂണ്ടി. ബുധനാഴ്ച രാത്രിട കുന്നപ്പിള്ളി - ശാന്തിപുരം റോഡില്‍ വച്ചാണു പ്രതികളെ പിടികൂടിയത്.
ഇരാറ്റുപേട്ട കടുവമൂഴി അസരുപറമ്പില്‍ ഷിഹാബുദീന്‍(52), കാണക്കാരി വെമ്പള്ളി പന്ത്രണ്ടില്‍ തറയില്‍ വിനേഷ് (42) എന്നിവരെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറുമാണ് വെള്ളൂര്‍ എസ്.ഐ. ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി എത്തുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
ഇതോടെ സംഘത്തെ റോഡിന് ഇരുവശവും ടിപ്പര്‍ ലോറി തടഞ്ഞിട്ടാണ് പിടികൂടിയത്. വാഹനം തടഞ്ഞെങ്കിലും പ്രതികള്‍ കീഴടങ്ങാന്‍ തയാറായില്ല. പിന്നാലെ പോലീസും പ്രതിളുമയി മല്‍പിടുത്തം തന്നെ വേണ്ടി വന്നു.
ഒടുവില്‍ പോലീസ് തോക്ക് ചൂണ്ടിയാണ് പ്രതികളെ കീഴടക്കിയത്. 14 ചാക്കുകളിലായി 10000 ത്തിലധികം പായ്ക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.
കാറില്‍ നിന്നും 4 ചാക്ക് ഹാന്‍സാണ് ലഭിച്ചത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷിഹാബുദിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് ഹാന്‍സുകളും കണ്ടെത്തിയിട്ടുണ്ട്.