ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടപടി; മലയാളികളടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

 
dilli


ഡല്‍ഹിയില്‍ ഐസയുടെപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ മലയാള മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് പോലീസിന്റെ നടപടിക്ക് ഇരയായത്. കുറച്ചുനേരത്തെ കസ്റ്റഡിക്ക് ശേഷം ഇവരെ പിന്നീട് വിട്ടയച്ചു. കൊണാട്ട് പ്ലേസിലെ ആര്‍.കെ. ആശ്രം മാര്‍ഗില്‍ വെച്ചാണ് സംഭവം.

മാധ്യമപ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഐഡി കാര്‍ഡുകളും മൈക്കുകളും കൈവശമുണ്ടായിരുന്നിട്ടും, ഇവരെ പോലീസ് ബലമായി പിടിച്ചെടുത്ത് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. സ്ഥലത്ത് യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലായിരുന്നിട്ടും യാതൊരു കാരണവുമില്ലാതെയാണ് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സന്‍സദ് മാര്‍ഗ് പ്രദേശം പൂര്‍ണ്ണമായും ഡല്‍ഹി പോലീസും ആര്‍.പി.എഫും സി.ആര്‍.പി.എഫും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്.

Tags

Share this story

From Around the Web