നാടെങ്ങും പൊലീസ് തിരയുന്നു. ചായകുടിക്കാന്‍ എടപ്പാളിലെത്തി അര്‍ജുന്‍ ആയങ്കി. സഞ്ചരിക്കുന്നത് വാഹനങ്ങള്‍ മാറ്റി

 
arjun

പൊലീസ് തിരയുന്നതിനിടെ ക്രിമിനല്‍ക്കേസ് പ്രതി അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. അര്‍ജുന്‍ ആയങ്കി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായത് ഒരു മണിക്കൂര്‍ മാത്രം. 

പിടിയിലായവര്‍ക്ക് അര്‍ജുന്‍ ആയെങ്കിയുമായുള്ള ബന്ധം സോഷ്യല്‍ മീഡിയ വഴിയാണ്. എവര്‍ഗ്രീന്‍ എന്ന റിഹാബിലിറ്റേഷന്‍ സെന്ററിനകത്തെ ക്യാന്റീനില്‍ നിന്ന് ചായ കുടിച്ചു മടങ്ങി. അര്‍ജുന്‍ ആയെങ്കി എടപ്പാള്‍ വരെ എത്തിയ വാഹനം ഇപ്പോള്‍ കണ്ണൂരിലാണ്.


വാഹനങ്ങള്‍ മാറിയാണ് അര്‍ജുന്‍ സഞ്ചരിക്കുന്നത്. നാല് പേരാണ് അര്‍ജുനൊപ്പം ഉള്ളത്. ഇവരെ ചോദ്യം ചെയ്യാനായി ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. 

പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സംസ്ഥാന അതിര്‍ത്തി മേഖലകളില്‍ അടക്കം ഊര്‍ജിത തിരച്ചിലാണ് പുരോഗമിക്കുന്നത്.

ഒളിവിലിരുന്നുള്ള അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.

Tags

Share this story

From Around the Web