വടക്കുകിഴക്കൻ പോളണ്ടിലെ ബിയാലിസ്റ്റോക്കിൽ കത്തോലിക്ക ദൈവാലത്തിനുള്ളിൽ അതിക്രമങ്ങൾ നടത്തിയ 33-കാരൻ പോലീസിന്റെ പിടിയിലായി

 
biyalistock

വടക്കുകിഴക്കൻ പോളണ്ടിലെ ബിയാലിസ്റ്റോക്കിൽ കത്തോലിക്ക ദൈവാലത്തിനുള്ളിൽ അതിക്രമങ്ങൾ നടത്തിയ 33-കാരൻ പോലീസിന്റെ പിടിയിലായി. ദൈവാലയത്തിലെ അൾത്താരയിൽ തുപ്പുകയും വിശുദ്ധ കുരിശ് വലിച്ചെറിയുകയും ചെയ്തതടക്കമുള്ള അതീവ ഗുരുതരമായ പ്രവൃത്തികളാണ് ഇയാൾ ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതി ഈ പള്ളിയിൽ കയറി പ്രകോപനപരമായി പെരുമാറാറുണ്ടായിരുന്നുവെന്നും പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദൈവാലയത്തിലെ അൾത്താരയെ അധിക്ഷേപിച്ചതിനും കുരിശ് വലിച്ചെറിഞ്ഞതിനും പുറമെ, മതവിരുദ്ധമായ കുറിപ്പുകൾ പള്ളിയിലെ ഇരിപ്പിടങ്ങളിലും പ്രസംഗപീഠത്തിലും ഇയാൾ ഉപേക്ഷിക്കാറുണ്ടായിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പോളിഷ് നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക്  ലഭിക്കാം. ദൈവാലയത്തിന് നേരെ നടന്ന ഈ ഹീനമായ പ്രവൃത്തിയിൽ പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Tags

Share this story

From Around the Web