സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ
Nov 10, 2026, 16:51 IST
തിരുവനന്തപുരം: സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽനിന്ന് കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ഗർഭിണിയായ പെൺകുട്ടിയെ ചികിത്സയ്‌ക്കായാണ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരിക്കൊപ്പം ആശുപത്രിയിലെത്തിച്ചത്. അന്വേഷണത്തിൽ വയനാട്ടിലെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയ കുട്ടിയെ തിരികെ കൊണ്ടുവരാനായി പൊലിസ് സംഘം വയനാട്ടിലേക്ക് പോയി.
ജില്ലാ പോലീസ് മേധാവി, ആശുപത്രി സൂപ്രണ്ട്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഹോം സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.