നെടുമങ്ങാട് കോടതിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജ് പിടിയിൽ

 
2222

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജിനെ പോലീസ് പിടികൂടി. എട്ടു ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം 31-നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി അഭിഭാഷകനൊപ്പം കോടതിയിൽ എത്തിയത്. എന്നാൽ ജാമ്യാപേക്ഷ മാറ്റിവെച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ, അപ്രതീക്ഷിതമായി ഇയാൾ കോടതിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി അന്ന് കടന്നുകളഞ്ഞത്.

സംഭവത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്ന് രാവിലെ സ്വന്തം വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web