മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: രണ്ടു വര്‍ഷത്തിനു ശേഷമെത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തരാവാതെ കുക്കി മെയ്തെയ് സംഘടനകള്‍. സംയുക്ത ചര്‍ച്ചക്ക് തയ്യാറായില്ലെന്ന് വിമര്‍ശനം

മണിപ്പൂര്‍:മണിപ്പൂരിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സമാധാനം സ്ഥാപിക്കാന്‍ അപര്യാപ്തം. കുക്കി ഭൂരിപക്ഷ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍. ക്യാംപുകളില്‍ കഴിയുന്നവര്‍ മടങ്ങാതെ ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്ന് മെയ്തെയ് സംഘടന. സന്ദര്‍ശനം നടത്തിയിട്ടും മോദി സമാധാന ചര്‍ച്ചകള്‍ നടത്തിയില്ലെന്ന ആരോപണവും ശക്തമാവുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം കലാപ മണ്ണില്‍ എത്തിയ മോദിയുടെ ആഹ്വാനത്തോട് വിയോജിപ്പിലാണ് കുക്കി മെയ്തെയ് സംഘടനകള്‍.സംയുക്ത ചര്‍ച്ചക്ക് തയ്യാറാവാതെ മോദി മടങ്ങിയതോടെ വിയോജിപ്പ് രൂക്ഷമായി. കുക്കി ഭൂരിപക്ഷ മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് 7 ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഒരുമിച്ചു നില്‍ക്കാനുള്ള സാഹചര്യം മോദി ഉണ്ടാക്കിയില്ലെന്നും എംഎല്‍എമാര്‍ ആരോപിച്ചു. ക്യാംപുകളില്‍ കഴിയുന്നവര്‍ മടങ്ങാതെ ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്ന മെയ്‌തെയ് വിഭാഗം നിലപാട് ഉറപ്പിച്ചതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലായി.
അതേ സമയം സമാധാനം പുനസ്ഥാപിക്കുന്നതിലെ ഭരണകൂടത്തിന്റെ വീഴ്ചയില്‍ മോദി ക്ഷമാപണം നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. രണ്ടു വര്‍ഷത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരാജയമാണെന്നാണ് മണിപ്പൂരിലെ ബിജെപി എംഎല്‍എമാരുടെയും
വിമര്‍ശനം.