നയതന്ത്ര മുന്നേറ്റങ്ങൾക്കായി ബ്രിട്ടനിലും മാലിദ്വീപിലേക്കും സന്ദർശനം നടത്താനൊരുങ്ങി മോദി

ന്യൂഡൽഹി: ഇന്ത്യയുടെ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ദ്വിരാഷ്ട്ര പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 23 മുതൽ 26 വരെ നീളുന്ന പര്യടനത്തിൽ ബ്രിട്ടനിലേക്കും മാലിദ്വീപിലേക്കും ആകും മോദി സന്ദർശനം നടത്തുക. ബ്രിട്ടനിൽ ജൂലൈ 23 മുതൽ 24 വരെ സന്ദർശനം നടത്തുന്ന ഇദ്ദേഹം ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കാൻ പദ്ധതി ഇടുന്നതായാണ് റിപ്പോർട്ട്.
ഇത് ഇന്ത്യൻ കയറ്റുമതിയുടെ 99% ലും താരിഫ് ലഘൂകരിക്കുകയും ഇന്ത്യയിലേക്കുള്ള വിസ്കി, ഓട്ടോമൊബൈലുകൾ പോലുള്ള ബ്രിട്ടീഷ് കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ 25-26 തീയതികളിൽ പ്രധാനമന്ത്രി മാലിദ്വീപ് സന്ദർശിക്കും, അവിടെ അദ്ദേഹം രാജ്യത്തിന്റെ 60-ാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ. “ഇന്ത്യ ഔട്ട്” പ്രചാരണത്തെത്തുടർന്ന് ഇന്ത്യ-മാലദ്വീപ് ബന്ധത്തിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്ക് ശേഷം, പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണത്തിൻ കീഴിലുള്ള ആദ്യ സന്ദർശനം കൂടിയാണിത്.