പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു

ന്യൂഡല്‍ഹി:അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. സംഘര്‍ഷത്തിന് സമാധാപരമായ പരിഹാരം ഉണ്ടാകണമെന്ന് മോദി ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ഫോണ്‍ സംഭാഷണം. പുടിനു എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു.
കഴിഞ്ഞദിവസം അലാസ്‌കയില്‍വച്ച് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാര്‍ യാഥാര്‍ഥ്യമാക്കേണ്ടത് സെലന്‍സ്‌കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.
ഡൊണെട്‌സ്‌ക് വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചു. പുടിനുമായുള്ള ചര്‍ച്ചയ്ക്കുശേഷം അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ട്രംപ് സെലന്‍സ്‌കിയെ അറിയിച്ചിരുന്നു.
സമാധാനത്തിനായി യുക്രെയ്ന്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ സെലെന്‍സ്‌കിക്ക് അത് എളുപ്പം അംഗീകരിക്കാന്‍ സാധിക്കില്ല. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് ട്രംപിനെയും ലോകത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി.
എന്നാല്‍, റഷ്യ പിടിച്ചെടുത്തെന്നു കരുതി ഒരു തുണ്ട് ഭൂമി പോലും വിട്ടുകൊടുക്കാന്‍ തയാറല്ലെന്നും രാജ്യാന്തര നിയമങ്ങളെ മാനിച്ചുകൊണ്ടുള്ള ഒരു സമാധാന ഉടമ്പടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും സെലെന്‍സ്‌കി ഉറപ്പിച്ചു പറഞ്ഞേക്കും.