ഇൻസ്റ്റഗ്രാം വീഡിയോയുമായി മോദി; പരിക്ഷ മാഫിയയെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ്

 
0988888

ന്യൂഡൽഹി: പൊതുപരിക്ഷ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്ഷ സംവിധാനത്തെ കൂടുതൽ സുതാര്യവും കരുത്തുറ്റതുമാക്കാൻ ബിൽ സഹായിക്കുമെന്നും ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിൽ ഇത് നിർണായകമാകുമെന്നും മോദി പറഞ്ഞു.

യുവജനങ്ങളെ അഭിസംബോധന ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. പരിക്ഷ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും പിന്നിലെ മാഫിയകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്നും, കുട്ടികളുടെ ഭാവി തകർക്കുന്ന പരീക്ഷാ മാഫിയകളെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിക്ഷ ക്രമക്കേടുകൾക്കെതിരെ ഇതിനകം രൂപീകരിച്ച ടാസ്‌ക് ഫോഴ്സുകളും അതിവേഗ കോടതികളും ഈ പുതിയ നിയമവും ചേർന്ന് ശക്തമായ നടപടികൾ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ ഇരുസഭകളിലും വിശദമായ ചർച്ചകൾക്കൊടുവിലാണ് പൊതുപരീക്ഷാ ഭേദഗതി ബിൽ പാസായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web