കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം, ഡോ. കെ സന്ധ്യാകുമാരിയെയാണ് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയത്
 

 
kollam lil


 
 
കൊല്ലം: കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാര്‍ഥിയായ നിരഞ്ജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ ഡോ. കെ സന്ധ്യാകുമാരിയെയാണ് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയത്.

നിരഞ്ജനോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയതായി സഹപാഠികളും വിദ്യാര്‍ഥികളും നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. 

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് പ്രിന്‍സിപ്പല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.

Tags

Share this story

From Around the Web