ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

 
ksrtc

കോഴിക്കോട്: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കക്കട്ടില്‍ മണിയൂര്‍താഴെ സ്വദേശിനി വൈഗയ്ക്ക് ആണ് പരിക്കേറ്റത്. നാദാപുരം ടി.ഐ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ വൈഗയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈയ്ക്കുമാണ് വൈഗയ്ക്ക് പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസിലാണ് അപകടമുണ്ടായത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതിനാല്‍ തിരക്ക് കാരണം വാതില്‍ കൃത്യമായി അടക്കാന്‍ സാധിച്ചിരുന്നില്ല. വാഹനം ഓടുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

Tags

Share this story

From Around the Web