അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് കേരളത്തില്‍ നിരോധനം വന്നേക്കും
തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെയാക്കെ ബാധകമാക്കാനാണ് സാധ്യത. അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം നല്‍കുന്നതിനടക്കമാണ് നിരോധനം.
അതേസമയം നിരോധനം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച കോര്‍കമ്മിറ്റിയും ജൂലായ് നാല്, അഞ്ച് തീയതികളില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ചേരുന്നുണ്ട്. വിവാഹസത്കാരങ്ങളിലും കല്യാണമണ്ഡപങ്ങളിലും ഹോട്ടല്‍-റസ്റ്ററന്റുകളിലും മാത്രം പ്ലാസ്റ്റിക് കുപ്പി വിലക്കിയത് കൊണ്ടു മാത്രം പൂര്‍ണഫലം കിട്ടില്ലെന്നാണ് വിലയിരുത്തല്‍.