ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാന്‍ പി.എസ്.സി

 
psc

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ഹാജരാകില്ലെന്ന നിലപാടിലുറച്ച് പി.എസ്.സി. 


അന്വേഷണ സംഘം നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് കമ്മീഷന്റെ തീരുമാനം. തങ്ങളുടെ അംഗങ്ങളെ കുറ്റക്കാരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് ഇന്നത്തെ പി.എസ്.സി കമ്മീഷന്‍ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.

നാല് പി.എസ്.സി അംഗങ്ങളോടാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ അംഗങ്ങളെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് പി.എസ്.സിയുടെ വാദം. 

അതിനാല്‍ പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്ന് കമ്മീഷന്‍ അറിയിച്ചെങ്കിലും, ചോദ്യം ചെയ്യല്‍ കേന്ദ്രം തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.


സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ചേരുന്ന പ്രതിവാര കമ്മീഷന്‍ യോഗം നോട്ടീസ് സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തും. അംഗങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. വിവാദ തസ്തികയിലേക്കുള്ള അഭിമുഖ ബോര്‍ഡിലുണ്ടായിരുന്ന അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിലവില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്.

Tags

Share this story

From Around the Web