ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ
ആസൂത്രണബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ.
ജടഇ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
റാങ്ക് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരായായിരുന്നു പി.എസ്.സിയുടെ ഹര്‍ജി.
എന്നാല്‍ മറ്റ് ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നാണ് പി.എസ്.സി വാദം. വിവരാവകാശ നിയമത്തിന്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണമുണ്ട്.
1.25 കോടിയിലധികം ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് നടപടികള്‍ പി എസ് സികൈകാര്യം ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും രേഖകള്‍ നല്‍കുന്നത് പ്രായോഗികമല്ല.
ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് അനുവദിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകള്‍ക്ക് വഴിയൊരുങ്ങുമെന്നും ഹര്‍ജിയിലുണ്ട്.