പിറവം പള്ളി സംഘര്‍ഷം; ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസ്, വൈദികരും പ്രതിപ്പട്ടികയിൽ

 
qqwww

പിറവം പള്ളിയിലെ സംഘര്‍ഷത്തിൽ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വൈദികരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെയ്ക്കല്‍, അസഭ്യം പറയൽ, പരുക്കേല്‍പ്പിക്കൽ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

പിറമാടം സെന്റ് ജോൺസ് ബദ്ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്. യാക്കോബായ സഭാ വികാരി ഫാ. ലാല്‍മോന്‍ പട്ടരുമഠം അടക്കം പ്രതിപ്പട്ടികയിലുണ്ട്. കോടതി ഉത്തരവ് പ്രകാരം പള്ളിയിലെത്തിയ ഓര്‍ത്തഡോക്‌സ് സഭ അംഗങ്ങളെ ആക്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പള്ളിയില്‍ അതിക്രമിച്ച് കയറിയതിനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെതിരെ കേസെടുത്തത്. ഓർത്തഡോക്സ് വൈദികൻ ഫാ. എബിന്‍ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പ്രതി പട്ടികയില്‍ ഉണ്ട്.

Tags

Share this story

From Around the Web