പിണറായി വിജയന്റെ ഹർജി സുപ്രീം കോടതിയിൽ; നിർണായക നീക്കത്തിലേക്ക് അന്വേഷണം
സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ നാളെ (ഒക്‌ടോബർ 21) സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനടക്കം നൽകിയ ഹർജികളാണ് കോടതിയുടെ അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്കെത്തുന്നത്. കേരള രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ കേസിൽ സുപ്രീം കോടതിയുടെ നിലപാട് എന്താകുമെന്നതാണ് ഇനി ഉറ്റുനോക്കുന്നത്.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. നേരത്തേ, കോടതി അവധിക്കുശേഷം കേസ് പരിഗണനയ്ക്ക് പട്ടികപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കേസിൽ തുടർനടപടികൾക്ക് സാധ്യതയുണ്ടെന്ന കാര്യം പിണറായി വിജയന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ ഉണ്ടായേക്കാമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹർജികൾ നാളെ പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയത്. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കേസിന്റെ തുടർനിയമനടപടികളിൽ നിർണായകമാകും. നാളത്തെ കോടതി നടപടികളിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ-നിയമ വൃത്തങ്ങളുടെ ശ്രദ്ധ