പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Jun 23, 2026, 17:21 IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
എക്സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വൻ സംഘർഷം. ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ.ഡി. വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു.