പഴയവാടക വീട്ടില്‍ നിന്നും ഇറങ്ങി പിണറായി; പുതിയ വീട് ഇടപ്പഴിഞ്ഞിയില്‍; കന്റോണ്‍മെന്റ് ഹൗസിലേക്കില്ലെന്ന് സൂചന
തിരുവനന്തപുരം ബ്യൂറോ:പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലേക്കില്ലെന്ന് സൂചന നല്‍കി പുതിയ വാടക വീട്ടിലേക്ക് മാറുന്നു. ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില്‍ നിന്നും ഇടപ്പഴിഞ്ഞിയിലുള്ള മറ്റൊരു വാടക വീട്ടിലേക്കാണ് പിണറായി മാറുന്നത്. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ വൈകും എന്നതിനാലും കാലപഴക്കം ചെന്ന കെട്ടിടത്തിലേ താമസം ബുദ്ധിമുട്ടാകും എന്നതിനാലുമാണ് പുതിയ വാടക വീട്ടിലേക്ക് മാറുന്നത് എന്നാണ് പ്രതിപക്ഷനേതാവിനോട് അടുത്ത അളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇടപ്പഴിഞ്ഞിയില്‍ നിന്നും ജഗതിയിലേക്ക് പോകും വഴിയാണ് പിണറായിയുടെ പുതിയ വാടക വീട്. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള മതിലിനേക്കാള്‍ അല്പം ഉയരം കൂട്ടിയിട്ടുണ്ട്. സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തുകയാണ് പുതിയ വാടകവീടിന്റെ മറ്റൊരു ലക്ഷ്യം. കന്റോണ്‍മെന്റ് ഹൗസ് സജ്ജമായാലും ഓഫീസ് മാത്രമാവും അവിടെ പ്രവര്‍ത്തിക്കുക. താമസം ഇനി മാറാന്‍ പോകുന്ന ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ തന്നെയാവും. പുതിയ വീട്ടിലേ അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ ഉടന്‍ താമസം മാറും.
കന്റോണ്‍മെന്റ് ഹൗസിന്റെ അവസ്ഥയില്‍ അവിടെ താമസിക്കാന്‍ പിണറായിക്ക് താല്പര്യകുറവുണ്ട്. പഴയ പ്രതിപക്ഷനേതാവ് എങ്ങനെയാണ് അവിടെ താമസിച്ചത് എന്ന് കഴിഞ്ഞ ദിവസം പിണറായി ചോദിച്ചിരുന്നു. നിലവില്‍ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വീട്ടിലാണ് ഇഡി റെയ്ഡും സംഭവവികാസസങ്ങളുമുണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതും ഈ വീടിന് പുറത്താണ്. പുതിയ വാടക വീടിന്റെ വാടക അറിവായിട്ടില്ല.