അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എഎഐബി റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാര്‍

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എഎഐബി റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാര്‍. അപകടത്തില്‍ പൈലറ്റ്മാരെ പഴി ചാരാനാണ് ശ്രമം.
അന്വേഷണം പൈലറ്റ്മാരിലേക്ക് വഴി തിരിച്ചു വിടാനാണ് നീക്കമെന്നും ഇന്ത്യന്‍ പൈലറ്റ്സ് അസോസിയേഷന്‍ ആരോപണം ഉന്നയിച്ചു. അന്വേഷണത്തിന് യോഗ്യതയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാണമെന്നും ഇന്ത്യന്‍ പൈലറ്റ്സ് അസോസിയേഷന്‍ പറഞ്ഞു
260 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ജൂണ്‍ 12നുണ്ടായ അപകടത്തിന് ഒരു മാസം തികയവെയാണ് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചതാണ് അപകടകാരണം. എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
വിമാനത്തിലെ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് പൈലറ്റുമാരുടെ സംഭാഷണങ്ങള്‍ പ്രകാരം ഇന്ധനത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതെന്ന് എന്തിനെന്ന് ചോദിക്കുന്നത് കേള്‍ക്കാം. അങ്ങനെ ചെയ്തിട്ടില്ലെന്ന് സഹ പൈലറ്റ് മറുപടിയും ഉണ്ട്.