വിശ്വാസത്തിന്റെ തീര്‍ത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമാകാന്‍ തൈസെ സമൂഹത്തെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍:സംഘര്‍ഷങ്ങളും അക്രമങ്ങളും മൂലം മാനവികത ബുദ്ധിമുട്ടനുഭവിക്കുന്ന ഇക്കാലത്ത്, വിശ്വാസത്തിന്റെ തീര്‍ത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമാകാന്‍ തൈസെ സമൂഹത്തെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
ഫ്രാന്‍സിലെ പാരീസില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി ഒന്ന് വരെ തീയതികളില്‍, തൈസെ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നാല്‍പ്പത്തിയെട്ടാമത് യൂറോപ്യന്‍ യുവജനസമ്മേളനം നടക്കുന്നതിന്റെ അവസരത്തില്‍ പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീനാണ് ഇത്തരമൊരു സന്ദേശമയച്ചത്.
സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് പാപ്പാ തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കി. ആളുകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാനും, കണ്ടുമുട്ടുന്ന വ്യക്തികളുമായി, എളിമയുള്ളതും ആനന്ദദായകവുമായ പ്രത്യാശ പങ്കുവയ്ക്കാനും യുവജനങ്ങളെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
ഈ വര്‍ഷത്തെ പ്രമേയമായി, തൈസെ സമൂഹത്തിന്റെ പ്രിയോര്‍, ബ്രദര്‍ മാത്യു നല്‍കിയ 'എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത്' എന്ന ചോദ്യത്തെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, മനുഷ്യരുടെയെല്ലാം ഹൃദയത്തിലുള്ള ഒന്നാണ് ഈ ചോദ്യമെന്നും, അതിനെ ഭയപ്പെടാതെയും, തന്നെ ആത്മാര്‍ത്ഥമായി തേടുന്നവര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്ന ക്രിസ്തു നമുക്കൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും പ്രാര്‍ത്ഥനയിലും നിശ്ശബ്ദതയിലും മുന്നോട്ട് പോകാനും ഉദ്ബോധിപ്പിച്ചു.
ജൂബിലി വര്‍ഷത്തിന്റെ സമാപനവും, നിഖ്യ കൗണ്‍സിലിന്റെ 1700-മാത് വാര്‍ഷികവും ഒത്തുവരുന്ന ഇക്കാലത്ത്, വിശ്വാസത്തിന്റെ തീര്‍ത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമായി മുന്നോട്ടുനീങ്ങാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
ഇസ്നിക് എന്ന പുരാതന നിഖ്യ കൗണ്‍സിലിന്റെ ഇടത്ത് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചതുപോലെ, സംഘര്‍ഷങ്ങളും അക്രമങ്ങളും മൂലം ബുദ്ധിമുട്ടുന്ന ഇന്നത്തെ മാനവികതയില്‍നിന്ന് ഉയരുന്ന ഒരു അപേക്ഷയാണ് അനുരഞ്ജനമെന്ന് കര്‍ദ്ദിനാള്‍ പരൊളീന്‍ എഴുതി.
യുവജനസേവനവും ക്രൈസ്തവ അനുരഞ്ജനവും ലക്ഷ്യമാക്കി ബ്രദര്‍ റൊഷെ ഷുറ്റ്‌സ് എന്ന പ്രൊട്ടസ്റ്റന്റ് സഭാംഗം 1940-ല്‍ സ്ഥാപിച്ച എക്യൂമെനിക്കല്‍ സമൂഹമാണ് തൈസെ.
മുപ്പതോളം രാജ്യങ്ങളില്‍നിന്നായി കത്തോലിക്കാ, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്റ് സഭകളില്‍നിന്നുള്ള എണ്‍പതോളം സഹോദരന്മാരാണ് തൈസെ സമൂഹത്തിലുള്ളത്.