എട്ടുനോമ്പിന്റെ വിവിധ ദിവസങ്ങളില്‍ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരുകിലേക്ക് തീര്‍ത്ഥാടനങ്ങളും പദയാത്രകളും

 
kuravilagad


കുറവിലങ്ങാട്: എട്ടുനോമ്പിന്റെ വിവിധ ദിവസങ്ങളില്‍ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരുകിലേക്ക് തീര്‍ത്ഥാടനങ്ങളും പദയാത്രകളും. ഏഴ് ദിവസങ്ങളിലായി എട്ട് തീര്‍ത്ഥാടനങ്ങളും രണ്ട് പദയാത്രകളുമാണ് പ്രധാനമായി മുത്തിയമ്മയുടെ സവിധത്തിലേക്ക് എത്തുന്നത്. 


മധ്യകേരളത്തിലെ പ്രമുഖ ദേവാലയങ്ങളുടെ പെറ്റമ്മയും പോറ്റമ്മയുമായ കുറവിലങ്ങാട് നിന്ന് വളര്‍ന്ന് പന്തലിച്ച ഇടവകകളില്‍ നിന്ന് ആയിരങ്ങള്‍ കൂട്ടമായും ഒറ്റയ്ക്കും മുത്തിയമ്മയുടെ സന്നിധിയിലെത്തും.
എല്ലാ പ്രധാന തീര്‍ത്ഥാടക സംഘങ്ങളും മുത്തിയമ്മയ്ക്കരുകിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് നേര്‍ച്ചക്കഞ്ഞിയും കഴിച്ചാണ് മടങ്ങുന്നത്. 


പകലോമറ്റം തറവാട് പള്ളി, പുണ്യശ്ലോകന്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്‍ സ്മാരക പാര്‍ക്ക് എന്നിവിടങ്ങളില്‍ സംഗമിച്ചാണ് ഏറെയുംതീര്‍ത്ഥാടക സംഘങ്ങള്‍ എത്തുന്നത്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കമിടുന്നത് മുട്ടുചിറ ഫൊറോനയാണ്. ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിലിന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം.

മുട്ടുചിറ ഫൊറോന തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ജയ്ഗിരി ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് മലയില്‍ പുത്തന്‍പുര വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. മുട്ടുചിറ ഫൊറോന പള്ളി അസി.വികാരി ഫാ. ആന്റണി ഞരളക്കാട്ട് സന്ദേശം നല്‍കും.


രണ്ടിന് വൈകുന്നേരം മൂന്നിന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാകമ്മിറ്റിയുടെ തീര്‍ത്ഥാടനം. രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
മൂന്നിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകയുടെ തീര്‍ത്ഥാടനം. വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.


നാലിന് 10.30ന് കാളികാവ് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ നിന്നുള്ള പദയാത്ര. വികാരി ഫാ. ജോസഫ് പാണ്ടിയാമാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. അഞ്ചിന് മൂന്നിന് ഡിസിഎംഎസ് പാലാ രൂപത തീര്‍ത്ഥാടനം. ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. ജോസഫ് വടക്കേക്കുറ്റ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

ആറിന് 10.30ന് എസ്എംവൈഎം പാലാ രൂപതയുടേയും രത്നഗിരി സെന്റ് തോമസ് ഇടവകയുടെ തീര്‍ത്ഥാടനം. രത്നഗിരി ഇടവക വികാരി ഫാ. മൈക്കിള്‍ നരിക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
വൈകുന്നേരം മൂന്നിന് ജീസസ് യൂത്ത് പാലാ സോണിന്റേയും കുറവിലങ്ങാട് ഫാമിലി സ്ട്രീമിന്റേയും തീര്‍ത്ഥാടനം. ഡയറക്ടര്‍ ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 


ഏഴിന് 10ന് വിശ്വാസപരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളുടേയും വിശ്വാസപരിശീലകരുടേയും തീര്‍ത്ഥാടനം. 2.30ന് പിതൃവേദി രൂപതകമ്മിറ്റിയുടേയു മാതൃവേദി മേഖലാ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ തീര്‍ത്ഥാടനം. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയര്‍ അസിസ്റ്റന്റ് വികാരിയും തിരുനാള്‍ ജനറല്‍ കണ്‍വീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Tags

Share this story

From Around the Web