യു.എസിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം സമാപിച്ചു; ഇത് അമേരിക്കയുടെ മഹത്തായ വിശ്വാസ പാരമ്പര്യത്തിന്റെ തെളിവാണെന്ന് മാര്‍പാപ്പ

 
Leo papa


ഫിലാഡല്‍ഫിയ: അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് സംഘടിപ്പിച്ച 'നാഷണല്‍ യൂക്കരിസ്റ്റിക് പില്‍ഗ്രിമേജ്' (ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനം) ഫിലാഡല്‍ഫിയയില്‍ സമാപിച്ചു. ജൂലൈ 5-ന് സമാപിച്ച പദയാത്രയില്‍ ക്രിസ്തുവിനോടൊപ്പം ആയിരക്കണക്കിന് മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ച തീര്‍ഥാടകരെ ലിയോ 14-ാമന്‍ മാര്‍പാപ്പ പ്രശംസിച്ചു. ഇത് അമേരിക്കയുടെ 'മഹത്തായ വിശ്വാസ പാരമ്പര്യത്തിന്റെ' തെളിവാണെന്ന് സമാപനത്തോടനുബന്ധിച്ച് ഫിലാഡല്‍ഫിയയിലെ 'കത്തീഡ്രല്‍ ബസിലിക്ക ഓഫ് സെയിന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍' ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി.

'വണ്‍ നേഷന്‍, അണ്ടര്‍ ഗോഡ്' (ദൈവത്തിന്റെ കീഴില്‍ ഒരൊറ്റ രാജ്യം) എന്ന ആപ്തവാക്യവുമായി മെയ് മാസത്തില്‍ ഫ്ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ നിന്നാണ് ഈ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ആരംഭിച്ചത്. ദിവ്യകാരുണ്യപ്രദക്ഷിണമായി അവിടെ നിന്ന് വടക്ക് പോര്‍ട്ട്‌ലാന്‍ഡ് (മെയ്ന്‍) വരെ സഞ്ചരിച്ച ശേഷം തെക്കോട്ട് തിരിഞ്ഞ് ഫിലാഡല്‍ഫിയയില്‍ എത്തിയാണ് തീര്‍ത്ഥാടനയാത്ര സമാപിച്ചത്. 1776-ല്‍ ഇംഗ്ലണ്ടിനെതിരെ കലാപം നയിച്ച ചരിത്രപ്രസിദ്ധമായ 13 കോളനികളിലൂടെ കടന്നുപോയ ഈ തീര്‍ഥാടനം രാജ്യത്തിന്റെ 250-ാം വാര്‍ഷിക വേളയില്‍ ഏറ്റവും അനുയോജ്യമായ ഒന്നായി മാറിയെന്ന് പാപ്പ പറഞ്ഞു.

ഔപചാരികമായ ഒരു രാജ്യം സ്ഥാപിക്കപ്പെടുന്നതിന് മുന്‍പ് തന്നെ അമേരിക്കയില്‍ ശക്തമായ ഒരു വിശ്വാസ പാരമ്പര്യമുണ്ടായിരുന്നുവെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. 1583-ല്‍ ഫ്ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ സ്പാനിഷ് പര്യവേക്ഷകര്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലി ഇതിന് ഉദാഹരണമായി പാപ്പ ചൂണ്ടിക്കാണിച്ചു. വീടുകളിലേക്ക് മടങ്ങുന്ന തീര്‍ഥാടകര്‍ കുടുംബങ്ങളിലും സമൂഹങ്ങളിലും ദിവ്യകാരുണ്യ അധിഷ്ഠിത ജീവിതം വളര്‍ത്തിയെടുക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ആരംഭിച്ച ഈ യാത്ര യു.എസിലെ നിരവധി രൂപതകളിലൂടെയും പുണ്യസ്ഥലങ്ങളിലൂടെയും കടന്നുപോയി. ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പദയാത്രയുടെ ഭാഗമായത്. ജൂണ്‍ 6-ന് വാഷിംഗ്ടണ്‍ ഡി.സി.യിലെ തെരുവുകളിലൂടെയും യാത്ര കടന്നുപോയിരുന്നു

Tags

Share this story

From Around the Web