അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരില്‍ തീര്‍ത്ഥാടനം ആരംഭിച്ചു

 
malayattur

മലയാറ്റൂര്‍: അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കകുറിച്ചുകൊണ്ട് മലയാറ്റൂര്‍ മഹാ ഇടവകയുടെ നേതൃത്വത്തില്‍ മലകയറി. 


അടിവാരത്തു മാര്‍ തോമാശ്ലീഹായുടെ രൂപത്തിന് മുമ്പില്‍ കുരിശുമുടി വൈസ് വൈസ് റെക്ടറും മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയ വികാരിയുമായ ഫാ. ജോസ് ഒഴലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ നടന്നു. 

തീര്‍ത്ഥാടനയാത്ര മലമുകളില്‍ എത്തിയപ്പോള്‍ അവിടുത്തെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് ദിവസവും പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 10 വരെ വരെയും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 24 മണിക്കൂറും മലകയറാം. കുരിശുമുടി ദേവാലയത്തില്‍ രാവിലെ 5.30, 7.30, 9.30, വൈകുന്നേരം 6.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും. ശനിയാഴ്ചകളില്‍ രാത്രി 12ന് വി. കുര്‍ബാനയും നൊവേനയും ഉണ്ടാകും. 

നോമ്പിന്റെ ആദ്യവെള്ളിയാഴ്ചകളില്‍ (ഫെബ്രുവരി 27, മാര്‍ച്ച് 3, 13, 20) പ്രമുഖ വചനപ്രഘോഷകര്‍ നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥന ഉണ്ടാകും. 

മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ 24 മണിക്കൂറും കുരിശുമുടി കയറാം. 40-ാം വെള്ളിയായ മാര്‍ച്ച് 27ന് രാത്രി 10ന് മലമുകളില്‍ വചനപ്രഘോഷണം, 11ന് ആരാധന, 12ന് വി. കുര്‍ബാന. കുരിശുമുടിയില്‍ കുമ്പസാരത്തിനും അടിമസമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web