സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം, സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടെ അന്വേഷണസംഘം,

 
police


കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാര്‍ഥി സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീലരീതിയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥി വി.എസ്. ശ്രീഹരിയ്ക്ക് മറ്റ് കൂട്ടാളികളും ഉള്ളതായി സംശയമുണ്ടെന്ന് കോളേജിലെ വിദ്യര്‍ഥികള്‍ തന്നെയാണ് സംശയം ഉന്നയിക്കുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ കേളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശ്രീഹരിയുടെ ഫോണില്‍നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം, സംഭവത്തെ കുറിച്ച വിശദമായ അന്വേഷിക്കാനായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ട്.

ഇന്നലെയാണ് കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാര്‍ഥി ശ്രീഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചെന്നാണ് വിവരം. ഇതിലൂടെ ഇയാള്‍ക്ക് പണവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ വിവരങ്ങളും വിശദമായി പരിശോധിച്ച ചിത്രങ്ങള്‍ എവിടെനിന്നാണ് തയ്യാറാക്കിയതെന്നും ഏതെല്ലാം പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദാംശങ്ങളും, ചിത്രങ്ങള്‍ പങ്കുവെച്ച അക്കൗണ്ടുകളും, ഡിജിറ്റല്‍ തെളിവുകളിന്‍മേലുള്ള അന്വേഷണത്തിന്റെ ഭാഗമാകും. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags

Share this story

From Around the Web